
ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് പാർട്ടി നിർമ്മിച്ചുനൽകുന്ന വീടുകളുടെ തറക്കല്ലിടൽ കർമ്മം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർവ്വഹിച്ചു. മേപ്പാടി കുന്നമ്പറ്റയിൽ ആദ്യഘട്ടത്തിൽ നിർമ്മിക്കുന്ന 50 വീടുകളുടെ പ്രവൃത്തിക്കാണ് ഇതോടെ തുടക്കമായിരിക്കുന്നത്. ഓരോ കുടുംബത്തിനുമായി എട്ട് സെന്റ് ഭൂമിയിൽ 1041 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സൗകര്യപ്രദമായ വീടുകളാണ് ഒരുങ്ങുന്നത്. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സുരക്ഷിതമായ തലചായ്ക്കാനിടം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നത്.
The post വയനാടിന് കൈത്താങ്ങ്; കോൺഗ്രസ് നിർമ്മിക്കുന്ന വീടുകൾക്ക് രാഹുൽ ഗാന്ധി തറക്കല്ലിട്ടു appeared first on Express Kerala.



