
ബിബിൻ ജോർജും ബാബുരാജും ആദ്യമായി ഒന്നിക്കുന്ന സസ്പെൻസ് ക്രൈം ത്രില്ലർ ‘ഐ.സി.യു’വിന്റെ ആവേശകരമായ ട്രെയിലർ പുറത്തിറങ്ങി. കൊച്ചിയിൽ നടന്ന ചടങ്ങിൽ നടൻ ദിലീപാണ് ട്രെയിലർ ലോഞ്ച് നിർവ്വഹിച്ചത്. ‘താന്തോന്നി’ എന്ന ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫെബ്രുവരി 27 മുതൽ തിയേറ്ററുകളിലെത്തും.
മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തമിഴ് ചിത്രം ‘ഉറിയടി’യിലൂടെ ശ്രദ്ധേയയായ വിസ്മയയാണ് ചിത്രത്തിലെ നായിക. സിനിമയിൽ 13 വർഷം പൂർത്തിയാക്കുന്ന ബിബിൻ ജോർജ് വെടിക്കെട്ടിന് ശേഷം നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമ്മിക്കുന്ന ചിത്രത്തിന് സന്തോഷ് കുമാറാണ് തിരക്കഥയൊരുക്കിയത്. സി. ലോകനാഥൻ ഛായാഗ്രഹണവും ജോസ് ഫ്രാങ്ക്ളിൻ സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ലിജോ പോളാണ്. ഗുഡ് ഫെല്ലാസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
The post സസ്പെൻസ് നിറച്ച് ‘ഐ.സി.യു’; ബിബിൻ ജോർജ്- ബാബുരാജ് ചിത്രം തിയേറ്ററുകലേക്ക്! appeared first on Express Kerala.



