loader image
ഏട്ടനും ഇക്കയും നേർക്കുനേർ; ‘പേട്രിയറ്റ്’ സെക്കൻഡ് ലുക്ക് പോസ്റ്ററിൽ മാസ് ആക്ഷനുമായി മമ്മൂട്ടിയും മോഹൻലാലും!

ഏട്ടനും ഇക്കയും നേർക്കുനേർ; ‘പേട്രിയറ്റ്’ സെക്കൻഡ് ലുക്ക് പോസ്റ്ററിൽ മാസ് ആക്ഷനുമായി മമ്മൂട്ടിയും മോഹൻലാലും!

ലയാള സിനിമയിലെ എക്കാലത്തെയും വലിയ മൾട്ടിസ്റ്റാർ വിസ്മയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘പേട്രിയറ്റ്’ സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന മാസ് ആക്ഷൻ ഗെറ്റപ്പിലാണ് മമ്മൂട്ടിയും മോഹൻലാലും പോസ്റ്ററിലുള്ളത്. ഇരുവർക്കുമൊപ്പം കുഞ്ചാക്കോ ബോബനും പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

തോക്ക് ചൂണ്ടി നിൽക്കുന്ന മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഗംഭീര ആക്ഷൻ ലുക്കാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം. ഇവർക്കൊപ്പം ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന കുഞ്ചാക്കോ ബോബനും ശ്രദ്ധേയമായ സാന്നിധ്യമാണ്. 2026 ഏപ്രിൽ 23-ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ‘ടേക്ക് ഓഫ്’, ‘മാലിക്’ എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണൻ രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിക്കുന്ന ബിഗ് ബജറ്റ് സ്പൈ ത്രില്ലറാണ് പേട്രിയറ്റ്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരും അണിനിരക്കുന്നു.

Also Read: സസ്പെൻസ് നിറച്ച് ‘ഐ.സി.യു’; ബിബിൻ ജോർജ്- ബാബുരാജ് ചിത്രം തിയേറ്ററുകലേക്ക്!

18 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിലെ ഇതിഹാസ താരങ്ങൾ വീണ്ടും ഒന്നിക്കുന്നത്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ തുടങ്ങി വിവിധ രാജ്യങ്ങളിലായി പത്തിലധികം ഷെഡ്യൂളുകളിലായിട്ടാണ് ചിത്രം പൂർത്തിയായത്. സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം മനുഷ് നന്ദൻ. ആന്റോ ജോസഫ് ഫിലിം കമ്പനിയും കിച്ചപ്പു ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്.

See also  മോഹൻലാൽ- പിണറായി വിജയൻ അഭിമുഖം ‘ഇരുവർ’ ഇന്ന് പുറത്തിറങ്ങും; ടീസർ തരംഗമായത് 20 ലക്ഷം കാഴ്ചക്കാരിലേക്ക്!

The post ഏട്ടനും ഇക്കയും നേർക്കുനേർ; ‘പേട്രിയറ്റ്’ സെക്കൻഡ് ലുക്ക് പോസ്റ്ററിൽ മാസ് ആക്ഷനുമായി മമ്മൂട്ടിയും മോഹൻലാലും! appeared first on Express Kerala.

Spread the love

New Report

Close