loader image
ശബരിമല പടിപൂജ ബുക്കിംഗിൽ തട്ടിപ്പ്; രേഖകൾ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്

ശബരിമല പടിപൂജ ബുക്കിംഗിൽ തട്ടിപ്പ്; രേഖകൾ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്

ബരിമലയിലെ പടിപൂജ ബുക്കിംഗുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഗുരുതര ക്രമക്കേടുകളിൽ കടുത്ത നടപടിയുമായി ഹൈക്കോടതി. പടിപൂജ ബുക്കിംഗിന്റെ എല്ലാ രേഖകളും ഉടൻ പിടിച്ചെടുത്ത് മുദ്രവെച്ച കവറിൽ ഹാജരാക്കാൻ ചീഫ് വിജിലൻസ് ഓഫീസർക്ക് കോടതി നിർദേശം നൽകി.

പടിപൂജ ബുക്ക് ചെയ്തവരിൽ ചിലർ വ്യാജ വിലാസങ്ങളാണ് നൽകിയിരിക്കുന്നതെന്ന് വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായി. ബുക്ക് ചെയ്ത പടിപൂജ വഴിപാടുകൾ ഉയർന്ന തുകയ്ക്ക് മറ്റൊരാൾക്ക് മറിച്ചുവിൽക്കുന്നതായും റിപ്പോർട്ടിലുണ്ട്. പടിപൂജ ബുക്കിംഗ് മറ്റൊരാൾക്ക് കൈമാറുന്നത് നിയമവിരുദ്ധമാണെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. പടിപൂജ മറ്റൊരാളുടെ പേരിലേക്ക് മാറ്റി അനുവദിക്കില്ലെന്നും അറിയിച്ചു. നിലവിലെ ബുക്കിംഗ് സംവിധാനത്തിന്റെ വിശ്വാസ്യതയിൽ ആശങ്ക പ്രകടിപ്പിച്ച കോടതി, അടുത്ത ഒരു വർഷത്തെ പടിപൂജ ബുക്കിംഗിന്റെ മുഴുവൻ വിവരങ്ങളും പരസ്യമായി പ്രസിദ്ധീകരിക്കാനും നിർദേശിച്ചു.

The post ശബരിമല പടിപൂജ ബുക്കിംഗിൽ തട്ടിപ്പ്; രേഖകൾ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ് appeared first on Express Kerala.

Spread the love
See also  മോട്ടോർ വാഹന വകുപ്പിന്റെ വ്യാജ സന്ദേശം; വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 15 ലക്ഷം രൂപ

New Report

Close