
ചാവക്കാട് : ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയാ സമിതിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം ഡോക്ടർ സക്കീർ ഹുസൈൻ റമളാനിൻ്റെ ചൈതന്യം എന്ന വിഷയത്തെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർമാരായ സുജാത സത്യൻ, ഷെർമിള സത്താർ, ഗായത്രി, എം എൽ. ജോസഫ് സൈമൺ മാസ്റ്റർ, ഫിറോസ് തൈപ്പറമ്പിൽ, മുൻ കൗൺസിലർ സത്താർ, മാധ്യമ പ്രവർത്തക പാർവതി, കെ. ഷംസുദ്ദീൻ, തുടങ്ങിയവർ സംസാരിച്ചു. എരിയ പ്രസിഡൻ്റ് ജഅഫർ അധ്യക്ഷത വഹിച്ചു. എം.കെ സലാഹുദ്ദീൻ സ്വാഗതവും ഷാജി മുതുവട്ടൂർ നന്ദിയും പറഞ്ഞു.


