വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപന ചടങ്ങിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. “ഒരു കൊല്ലം കൊള്ളാവുന്ന കല്ല് തപ്പി നടന്നു, ഒന്നര കൊല്ലം രാഹുലിനെയും” എന്ന് വയനാട്ടിലെ ശിലാസ്ഥാപനത്തെ പരിഹസിച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പദ്ധതി വൈകുന്നതിനെ ലക്ഷ്യം വെച്ചായിരുന്നു മന്ത്രിയുടെ ഈ പരിഹാസം. എന്നാൽ, ദുരന്തബാധിതരോടുള്ള സ്നേഹത്തിന്റെ അടയാളമാണ് ഈ ഭവന പദ്ധതിയെന്നും ആറുമാസത്തിനുള്ളിൽ ഒന്നാം ഘട്ടം പൂർത്തിയാക്കുമെന്നും ശിലാസ്ഥാപനം നിർവ്വഹിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.
എട്ട് സെന്റിൽ 1100 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള വീടുകളാണ് കോൺഗ്രസ് ദുരന്തബാധിതർക്കായി ഒരുക്കുന്നത്. വയനാട്ടിലെ ജനങ്ങൾ തന്റെ കുടുംബാംഗങ്ങളെപ്പോലെയാണെന്നും അവർക്ക് എപ്പോൾ ആവശ്യമുണ്ടെങ്കിലും താൻ കൂടെയുണ്ടാകുമെന്നും രാഹുൽ ഗാന്ധി ഉറപ്പുനൽകി. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ മുറിവുകൾ ഉണങ്ങില്ലെങ്കിലും അതിജീവനത്തിന്റെ ഈ യാത്രയിൽ തോളോട് തോൾ ചേർന്ന് നിൽക്കാൻ കോൺഗ്രസ് സജ്ജമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കെപിസിസി നേതൃത്വത്തിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
The post “കല്ല് തപ്പാൻ ഒരു കൊല്ലം, രാഹുലിന് ഒന്നര കൊല്ലം”; വയനാട്ടിലെ കോൺഗ്രസ് പദ്ധതിയെ പരിഹസിച്ച് മന്ത്രി ശിവൻകുട്ടി! appeared first on Express Kerala.



