loader image
ശബരിമല കൊടിമര വിവാദം; മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ്

ശബരിമല കൊടിമര വിവാദം; മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ്

ബരിമലയിലെ കൊടിമരം മാറ്റവുമായി ബന്ധപ്പെട്ട അഴിമതി അന്വേഷണത്തിന്റെ ഭാഗമായി നടന്മാരായ മോഹൻലാൽ, ദിലീപ് എന്നിവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. കൊടിമരത്തിനായി സ്വർണം സംഭാവന നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ഇവരിൽ നിന്ന് ചോദിച്ചറിഞ്ഞത്. സുഹൃത്തായ സുരേഷ് ഗോപിയുടെ അഭ്യർത്ഥനപ്രകാരമാണ് താൻ സ്വർണം നൽകിയതെന്നും, തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്ന് വാങ്ങിയ രണ്ട് പവൻ സ്വർണം സുഹൃത്ത് മുഖേന പമ്പയിൽ എത്തിക്കുകയായിരുന്നുവെന്നും മോഹൻലാൽ മൊഴി നൽകി.

തിരുവനന്തപുരത്ത് വെച്ചാണ് മോഹൻലാലിന്റെ മൊഴി രേഖപ്പെടുത്തിയത്. കൊച്ചിയിൽ വെച്ച് ദിലീപിന്റെ മൊഴിയും വിജിലൻസ് സംഘം എടുത്തു. സ്വർണം കൈമാറിയതിന്റെ രേഖകളും ഉറവിടവും സംബന്ധിച്ച കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. വരും ദിവസങ്ങളിൽ സുരേഷ് ഗോപി ഉൾപ്പെടെയുള്ളവരിൽ നിന്നും വിജിലൻസ് കൂടുതൽ വിവരങ്ങൾ തേടിയേക്കും.

The post ശബരിമല കൊടിമര വിവാദം; മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ് appeared first on Express Kerala.

Spread the love
See also  ആരോഗ്യമന്ത്രിക്കെതിരെ നടത്തുന്ന ആക്രമണം; സമരമായി കാണാനാവില്ലെന്ന് മന്ത്രി വി.എൻ. വാസവൻ

New Report

Close