loader image

തൃശൂരിൽ യുവ ഡോക്ടറെ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ : യുവ ഡോക്ടർ റെയിൽ പാളത്തിൽ മരിച്ച നിലയിൽ. തൃശൂർ മെഡിക്കൽ കോളജിലെ മാനസിക രോഗ വിഭാഗം ഡോക്ടറായ മുഹമ്മദ് റയാനാണ് (25) മരിച്ചത്. ട്രെയിൻ തട്ടി മരിച്ച നിലയിലാണ് ഡോക്ടറുടെ ശരീരം കണ്ടെത്തിയത്. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ്. രാവിലെ 10 മണി വരെ മെഡിക്കൽ കോളജിലെ ഒപിയിൽ റയാൻ പ്രവർത്തിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം..

ജീവനൊടുക്കിയത് ആകാം എന്നാണ് പ്രാഥമിക നിഗമനം. ഉച്ചയോടെ നാട്ടുകാരാണ് ആദ്യം കണ്ടത്. പിന്നീട് പൊലീസെത്തി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. മരണത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ഉൾപ്പെടെ വിവരങ്ങൾ തേടും..

Spread the love
See also  തൃശ്ശൂർ കളക്ടർക്ക് മാറ്റം.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close