
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ ആരംഭിച്ച ‘മദർ ഓഫ് ദ നേഷൻ എൻഡോവ്‌മെന്റ് ഫോർ ഓർഫൻസ്’ പദ്ധതിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 15 കോടി ദിർഹം (ഏകദേശം 371 കോടി രൂപ) സംഭാവന നൽകി. യുഎഇയിലെ അനാഥക്കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി ഔഖാഫ് അബുദാബി നടപ്പിലാക്കുന്ന ഈ സംരംഭത്തിന് ലഭിക്കുന്ന വലിയൊരു പിന്തുണയാണിത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ സഹായിക്കാനുള്ള യുഎഇ ഭരണകൂടത്തിന്റെ കാരുണ്യപ്രവർത്തനങ്ങളിൽ പ്രവാസി വ്യവസായി എന്ന നിലയിലുള്ള യൂസഫലിയുടെ സജീവ പങ്കാളിത്തം ഈ സംഭാവനയിലൂടെ ഒരിക്കൽ കൂടി വ്യക്തമാകുന്നു.
The post അനാഥക്കുട്ടികളുടെ ക്ഷേമത്തിന് കൈത്താങ്ങ്; യുഎഇയുടെ പദ്ധതിയിലേക്ക് 371 കോടി രൂപ നൽകി എം.എ. യൂസഫലി appeared first on Express Kerala.



