PUDUKAD-NEWS-PUTHUKAD-NEWS

യുവ ഡോക്ടർ ട്രെയിൻ തട്ടി മരിച്ച നിലയിൽ

വടക്കാഞ്ചേരി:ഗവ. മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് സർജന്റ് മലപ്പുറം വെണ്ണിയൂർ തിരൂരങ്ങാടി വലിയപറമ്പ് മടപ്പള്ളി വീട്ടിൽ മുഹമ്മദ് റയാൻ (25) ആണ് മരിച്ചത്. അത്താണി റെയിൽവേ – വെളപ്പായ മേൽപ്പാലങ്ങൾക്കിടയിലായി കെൽട്രോണിന് സമീപത്തെ പൊന്തക്കാടിനടുത്തെ റെയിൽവേ ട്രാക്കിൽ വ്യാഴം രാവിലെ 10.30 നാണ് മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാവും പകലും ഡ്യൂട്ടിയുള്ള ഹൗസ് സർജൻ്റിൻ് മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി.ബാപ്പ: അബ്ദുറഹിമാൻ. ഉമ്മ: സുലൈഖ. സഹോദരങ്ങൾ: മുഹമ്മത് റിയാസ്, ഡോ.ഫൈസൽ, ബർസ ഷഹബാസ്.

Spread the love
See also  തൃശൂർ ആനക്കല്ലിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top