ഒരു മാസത്തിനുള്ളിൽ നഷ്ടപ്പെട്ട 25 മൊബൈൽ ഫോണുകൾ കണ്ടെടുത്ത് ഈസ്റ്റ് പോലീസ്. സെൻട്രൽ എക്യുപ്മെന്‍റ് ഐഡൻറിറ്റി രജിസ്റ്റർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത രണ്ട് ഐഫോണുകൾ ഉൾപ്പെടെയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെടുത്തത്. ഇതിൽ 18 പേർക്ക് ഫോണുകൾ തിരികെ നൽകി. അയൽ സംസ്ഥാനങ്ങളിൽ അടക്കം നഷ്ടപ്പെട്ട ഫോണുകളുടെ ലൊക്കേഷനുകളിലെ ഒട്ടേറെ പേരെ ഈസ്റ്റ് ഇൻസ്പെക്ടർ എം.ജെ. ജിജോയുടെ നിർദേശത്തിൽ സ്ഥിരമായി ബന്ധപ്പെട്ടിരുന്നു. സബ് ഇൻസ്പെക്ടർമാരായ അനുശ്രുതി, റെജിൻ രാജ്, ബിബിൻ പി നായർ, സിപിഒമാരായ അശ്വിൻ, മനീഷ്, ജിനൂബ് എന്നിവരും ഉണ്ടായിരുന്നു.



