loader image
യാത്രാക്ലേശത്തിന് ആശ്വാസം; മംഗളൂരു- രാമേശ്വരം, മംഗളൂരു- താംബരം ട്രെയിനുകൾ മാർച്ച് ഒന്നിന് സർവീസ് തുടങ്ങും

യാത്രാക്ലേശത്തിന് ആശ്വാസം; മംഗളൂരു- രാമേശ്വരം, മംഗളൂരു- താംബരം ട്രെയിനുകൾ മാർച്ച് ഒന്നിന് സർവീസ് തുടങ്ങും

ലബാറിലെ റെയിൽവേ യാത്രക്കാർക്ക് ഇരട്ടി മധുരവുമായി രണ്ട് പുതിയ പ്രതിവാര ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കുന്നു. മംഗളൂരു – രാമേശ്വരം എക്‌സ്പ്രസ്, മംഗളൂരു – താംബരം അമൃത് ഭാരത് സ്ലീപ്പർ എക്‌സ്പ്രസ് എന്നിവയാണ് പുതുതായി പാളത്തിലിറങ്ങുന്നത്. മാർച്ച് ഒന്നിന് മധുരയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് നിർവഹിക്കും.

മംഗളൂരു – രാമേശ്വരം എക്‌സ്പ്രസ്: മലബാറിൽ നിന്ന് രാമേശ്വരത്തേക്കുള്ള ആദ്യ നേരിട്ടുള്ള ട്രെയിനാണിത്. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, പൊള്ളാച്ചി, മധുര വഴി ഇത് രാമേശ്വരത്തെത്തും. ഏർവാടി, വേളാങ്കണ്ണി, നാഗൂർ, തഞ്ചാവൂർ എന്നിവിടങ്ങളിലേക്കുള്ള തീർത്ഥാടകർക്ക് ഇത് വലിയ അനുഗ്രഹമാകും.

Also Read: പുതിയ മുഖവുമായി 2027 നിസാൻ സണ്ണി അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് എത്തുമോ?

മംഗളൂരു – താംബരം അമൃത് ഭാരത്: 8 സ്ലീപ്പർ കോച്ചുകളും 8 ജനറൽ കോച്ചുകളുമാണ് ഈ ട്രെയിനിലുള്ളത്. ചെന്നൈ ഭാഗത്തേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഇത് ഏറെ പ്രയോജനപ്പെടും.

ട്രെയിനുകളുടെ കൃത്യമായ സമയപ്പട്ടിക റെയിൽവേ ഉടൻ പുറത്തുവിടും. രണ്ട് ട്രെയിനുകളും ആഴ്ചയിലൊരിക്കലായിരിക്കും സർവീസ് നടത്തുക.
നിലവിൽ സർവീസ് നടത്തുന്ന നാഗർകോവിൽ – മംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസിന് പിന്നാലെ എത്തുന്ന ഈ പുതിയ ട്രെയിനുകൾ മലബാറിലെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

See also  ആഗോള രാഷ്ട്രീയത്തിലെ ഇറാൻ ‘ചെസ്സ് കളി’; പാശ്ചാത്യ ശക്തികളെ വിറപ്പിക്കുന്ന പുതിയ സഖ്യങ്ങൾ!

The post യാത്രാക്ലേശത്തിന് ആശ്വാസം; മംഗളൂരു- രാമേശ്വരം, മംഗളൂരു- താംബരം ട്രെയിനുകൾ മാർച്ച് ഒന്നിന് സർവീസ് തുടങ്ങും appeared first on Express Kerala.

Spread the love

New Report

Close