loader image
വാട്സാപ്പ് വെബ്ബ് പണിമുടക്കി; ലോഗിൻ ചെയ്യാനാകാതെ ഉപയോക്താക്കൾ വലയുന്നു

വാട്സാപ്പ് വെബ്ബ് പണിമുടക്കി; ലോഗിൻ ചെയ്യാനാകാതെ ഉപയോക്താക്കൾ വലയുന്നു

വാട്സാപ്പ് വെബ്ബ് സേവനങ്ങൾ വെള്ളിയാഴ്ച രാവിലെ മുതൽ വ്യാപകമായി തടസ്സപ്പെട്ടു. രാവിലെ എട്ട് മണിയോടെയാണ് ലോഗിൻ ചെയ്യുന്നതിൽ ഉപയോക്താക്കൾക്ക് തടസ്സങ്ങൾ നേരിട്ടു തുടങ്ങിയതെന്ന് ‘ഡൗൺ ഡിറ്റക്ടർ’ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ലോഗിൻ ചെയ്തിട്ടുള്ളവർക്ക് സേവനം ലഭ്യമാണെങ്കിലും, അക്കൗണ്ടിൽ നിന്ന് പുറത്തുകടന്നവർക്കും പുതിയതായി ലോഗിൻ ചെയ്യാൻ ശ്രമിക്കുന്നവർക്കും ക്യു.ആർ കോഡ് സ്കാൻ ചെയ്യാൻ സാധിക്കാത്തതാണ് പ്രധാന പ്രതിസന്ധി. പത്ത് മണിയോടെ 50-ലേറെ പരാതികളാണ് വിവിധ ഇടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഓഫീസുകളിലെ ആശയവിനിമയങ്ങൾക്കും വാണിജ്യ ആവശ്യങ്ങൾക്കും വാട്സാപ്പ് വെബ്ബിനെ ആശ്രയിക്കുന്ന സ്ഥാപനങ്ങളെയും ജീവനക്കാരെയും ഈ തകരാർ സാരമായി ബാധിച്ചിട്ടുണ്ട്. ഫയലുകൾ കൈമാറുന്നതിനും ഔദ്യോഗിക ഗ്രൂപ്പുകളിലെ ചർച്ചകൾക്കും വെബ് പതിപ്പ് അത്യന്താപേക്ഷിതമായതിനാൽ പലയിടത്തും ജോലികൾ തടസ്സപ്പെട്ടു. തകരാറിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ മെറ്റ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

The post വാട്സാപ്പ് വെബ്ബ് പണിമുടക്കി; ലോഗിൻ ചെയ്യാനാകാതെ ഉപയോക്താക്കൾ വലയുന്നു appeared first on Express Kerala.

Spread the love
See also  ആരോഗ്യമന്ത്രിക്കെതിരെ നടത്തുന്ന ആക്രമണം; സമരമായി കാണാനാവില്ലെന്ന് മന്ത്രി വി.എൻ. വാസവൻ

New Report

Close