loader image
കെജ്‌രിവാളിന്റെ മോചനം ചോദ്യം ചെയ്ത് സിബിഐ; വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്നു

കെജ്‌രിവാളിന്റെ മോചനം ചോദ്യം ചെയ്ത് സിബിഐ; വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്നു

ൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയെയും കുറ്റവിമുക്തരാക്കിയ വിചാരണ കോടതിയുടെ വിധിക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഡൽഹി ഹൈക്കോടതിയെ സമീപിക്കുന്നു. കീഴ്‌ക്കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ അപ്പീൽ നൽകുന്നത്.

എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടതിന് പിന്നാലെ പ്രതികരണവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി. സത്യം അനശ്വരമാണെന്നും അത് എന്നെങ്കിലും പുറത്തുവരുമെന്നതിന്റെ തെളിവാണ് ഈ വിധിയെന്നും പാർട്ടി വ്യക്തമാക്കി. “സത്യം മായാത്തതാണ്. വ്യാജമായുണ്ടാക്കിയ മദ്യ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിനും മനീഷ് സിസോഡിയയ്ക്കും കോടതി ക്ലീൻ ചിറ്റ് നൽകിയതോടെ ബിജെപിയുടെ നുണകൾക്ക് എന്നെന്നേക്കുമായി പൂട്ടുവീണിരിക്കുകയാണ്. ഈ പോരാട്ടത്തിൽ ഞങ്ങളോടൊപ്പം നിന്ന കോടിക്കണക്കിന് ജനങ്ങൾക്ക് നന്ദി പറയുന്നു. രാജ്യത്തിന് വേണ്ടി പൂർണ്ണ സത്യസന്ധതയോടെയുള്ള ഞങ്ങളുടെ പോരാട്ടം തുടരും,” എന്ന് ആം ആദ്മി പാർട്ടി എക്‌സിൽ കുറിച്ചു.

The post കെജ്‌രിവാളിന്റെ മോചനം ചോദ്യം ചെയ്ത് സിബിഐ; വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്നു appeared first on Express Kerala.

See also  ചെപ്പോക്കിൽ ഇന്ത്യൻ റൺമഴ; ലോകകപ്പിൽ റെക്കോർഡുകൾ തകർത്ത് സൂര്യയുടെ പട
Spread the love

New Report

Close