loader image
‘ഐശ്വര്യത്തിന്റെ ചിന്നം വിളിച്ചെത്തിയ ആനവണ്ടി’; പ്രിയദർശൻ ചിത്രീകരിച്ച കെഎസ്ആർടിസി പരസ്യം പുറത്ത്!

‘ഐശ്വര്യത്തിന്റെ ചിന്നം വിളിച്ചെത്തിയ ആനവണ്ടി’; പ്രിയദർശൻ ചിത്രീകരിച്ച കെഎസ്ആർടിസി പരസ്യം പുറത്ത്!

മോഹൻലാലിനെ വച്ച് സംവിധായകൻ പ്രിയദർശൻ സംവിധാനം ചെയ്ത കെഎസ്ആർടിസിയുടെ പരസ്യ ചിത്രം പുറത്തിറങ്ങി. ഒരു സാധാരണ യാത്രക്കാരനായി കെ.എസ്.ആർ.ടി.സി ബസിൽ കയറി, മലയാളത്തിന്റെ വിസ്മയ താരമായി മാറിയ കഥയാണ് മോഹൻലാൽ ഈ പരസ്യചിത്രത്തിൽ വിവരിക്കുന്നത്. തൊടുപുഴയിലെ മനോഹരമായ മലമ്പാതകളുടെ പശ്ചാത്തലത്തിലാണ് ഈ പരസ്യം ചിത്രീകരിച്ചിരിക്കുന്നത്.

‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ആദ്യ സിനിമയുടെ ഓഡിഷനായി തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് നടത്തിയ യാത്രയെക്കുറിച്ചാണ് താരം വാചാലനായത്. അന്ന് ആ ബസിൽ വലതുകാൽ വെച്ച് കയറിയത് തന്റെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് ലാൽ ഓർക്കുന്നു. യാത്രയിലെ വിരസത മാറ്റാൻ സഹയാത്രക്കാരുടെ ഭാവങ്ങളും ചലനങ്ങളും ശ്രദ്ധിക്കുന്നത് തന്റെ ശീലമായിരുന്നു. അവരുടെ മനസ്സിൽ എന്താണെന്ന് വെറുതെ ചിന്തിക്കുമായിരുന്നു. ഇതാകാം താൻ പോലുമറിയാതെ പഠിച്ച അഭിനയത്തിലെ ആദ്യ പാഠമെന്ന് മോഹൻലാൽ പറയുന്നു.

Also Read: ഹോളിവുഡിൽ പുതിയ യുഗം; വാർണർ ബ്രദേഴ്‌സിനെ പാരമൗണ്ട് പിക്ചേഴ്സ് സ്വന്തമാക്കുന്നു!

ആലപ്പുഴ ഡിപ്പോയിൽ ഇറങ്ങി നവോദയ സ്റ്റുഡിയോയിലേക്ക് നടക്കുമ്പോൾ ആ ബസും അതിലെ യാത്രക്കാരും തനിക്ക് ആശംസകൾ നൽകുന്നതായി തോന്നി. ‘പോയ ഞാനല്ലായിരുന്നു തിരിച്ചു വന്നത്’ എന്ന വാക്കുകളിലൂടെ സിനിമയിലേക്കുള്ള തന്റെ പ്രവേശനത്തെ അദ്ദേഹം അടയാളപ്പെടുത്തുന്നു. എന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിന്നം വിളിച്ചെത്തിയ ആനവണ്ടി നിനക്കു നന്ദി –മോഹന്‍ലാലിന്റെ വാക്കുകൾ. മലയാളികളുടെ യാത്രാവഴികളിൽ കെ.എസ്.ആർ.ടി.സി എന്നെന്നും കൂടെയുണ്ടാകട്ടെ എന്നും താരം ആശംസിച്ചു. കെഎസ്ആർടിസിയുടെ ഗുഡ്​വിൽ അംബാസഡർ കൂടിയാണ് മോഹൻലാൽ.

See also  കിക്മയിൽ എംബിഎ പ്രവേശനം; ഫെബ്രുവരി 28-ന് ഓൺലൈൻ അഭിമുഖം

The post ‘ഐശ്വര്യത്തിന്റെ ചിന്നം വിളിച്ചെത്തിയ ആനവണ്ടി’; പ്രിയദർശൻ ചിത്രീകരിച്ച കെഎസ്ആർടിസി പരസ്യം പുറത്ത്! appeared first on Express Kerala.

Spread the love

New Report

Close