
നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പാർട്ടിയെ നയിക്കണമെന്നും അദ്ദേഹം വീണ്ടും മത്സരിക്കണമെന്നും സിപിഎം കേരള ഘടകം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഡൽഹിയിൽ നടക്കുന്ന പോളിറ്റ് ബ്യൂറോ (പിബി) യോഗത്തിൽ സംസ്ഥാന ഘടകം സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ നിർദ്ദേശമുള്ളത്. നിലവിൽ പാർട്ടിയിലുള്ള 75 വയസ്സ് പ്രായപരിധി നിബന്ധനയിൽ പിണറായി വിജയന് നേരത്തെ തന്നെ ഇളവ് നൽകിയിരുന്നു. ഭരണത്തുടർച്ചയ്ക്കായി അദ്ദേഹത്തിന്റെ നേതൃത്വം അനിവാര്യമാണെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.
പിണറായി വിജയൻ മത്സരിക്കുന്ന കാര്യത്തിൽ പോളിറ്റ് ബ്യൂറോയുടെ അന്തിമ തീരുമാനം ഇന്ന് വൈകീട്ടോടെ ഔദ്യോഗികമായി പ്രഖ്യാപിക്കും. പിണറായിക്കൊപ്പം മന്ത്രിസഭയിലേക്ക് രണ്ടാമനായി ആര് വരണമെന്നത് ഉൾപ്പെടെയുള്ള സുപ്രധാന ചർച്ചകളും പാർട്ടിയിൽ സജീവമാണ്. മുഖ്യമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തന മികവും പാർട്ടിയിലെ സ്വാധീനവും കണക്കിലെടുത്ത് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന്റെ ആവശ്യത്തിന് അംഗീകാരം നൽകാനാണ് സാധ്യത.
The post മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കണമെന്ന് കേരള ഘടകം; പിബി തീരുമാനം വൈകീട്ടോടെ appeared first on Express Kerala.



