
തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ലാബ് ടെക്നീഷ്യൻ തസ്തികയിലുള്ള ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി മാർച്ച് നാലിന് അഭിമുഖം സംഘടിപ്പിക്കുന്നു. അന്നേ ദിവസം രാവിലെ 10 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലാണ് ഉദ്യോഗാർത്ഥികൾക്കായി അഭിമുഖം നടക്കുക. താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പാരാമെഡിക്കൽ രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് നേരിട്ട് ഹാജരാകേണ്ടതാണ്. നിയമനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർക്ക് 0471-2221935 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
The post നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്; അഭിമുഖം മാർച്ച് നാലിന് appeared first on Express Kerala.



