
ഇടുക്കി: തൊടുപുഴയിൽ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചുകയറി സ്ത്രീയെ ഉപദ്രവിച്ച യുവാവ് പിടിയിൽ. അറക്കുളം സ്വദേശി അഖിൽ പി. രഘുവിനെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം തൊടുപുഴയിലെ ഒരു ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി അന്തേവാസിയായ സ്ത്രീയെ ഉപദ്രവിച്ച കേസിലാണ് നടപടി.
ഹോസ്റ്റൽ മതിൽ ചാടിക്കടന്ന് അകത്തുകയറുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. കേവലം ഒരു ഒറ്റപ്പെട്ട സംഭവമല്ല ഇതെന്നും സമാനമായ രീതിയിൽ പലയിടങ്ങളിലും ഇയാൾ അതിക്രമം നടത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. മുട്ടം, പൂമാല, പാല എന്നിവിടങ്ങളിലെ വിവിധ ലേഡീസ് ഹോസ്റ്റലുകളിലും ഇയാൾ മുൻപ് അതിക്രമിച്ചു കയറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
The post ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചുകയറി സ്ത്രീയെ ഉപദ്രവിച്ചു; യുവാവ് അറസ്റ്റിൽ appeared first on Express Kerala.



