
തൃപ്പൂണിത്തുറ: ഹിൽപാലസ് പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. ആദം ഷീം, കാർത്തിക്, അമിത് ജോർജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നടൻ ടിനി ടോമിന്റെ മകനാണ് ആദം ഷീം. ഈ മാസം 22-ന് തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്ത് വെച്ചാണ് ഇവർ പിടിയിലാകുന്നത്. ഇവരുടെ പക്കൽ നിന്നും നാല് ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ലഹരിമരുന്ന് കൈവശം വെച്ചതിന് കേസെടുത്ത പോലീസ്, നിശ്ചിത അളവിൽ കുറവായതിനാൽ പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കൊച്ചി നഗരപരിസരങ്ങളിൽ ലഹരി വിരുദ്ധ പരിശോധനകൾ പോലീസ് ശക്തമാക്കുന്നതിനിടെയാണ് ഈ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
The post തൃപ്പൂണിത്തുറയിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ; അറസ്റ്റിലായവരിൽ നടന്റെ മകനും appeared first on Express Kerala.



