loader image
‘ധിക്കാരിയും അഹങ്കാരിയും’; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് എം.എം. മണി

‘ധിക്കാരിയും അഹങ്കാരിയും’; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് എം.എം. മണി

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി എം.എം. മണി രംഗത്ത്. തന്റെ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ‘വൃത്തികെട്ട’ പ്രതിപക്ഷ നേതാവാണ് സതീശനെന്നും, അദ്ദേഹം അങ്ങേയറ്റം ധിക്കാരിയും അഹങ്കാരിയുമാണെന്നും അദ്ദേഹം പറഞ്ഞു. കെ. കരുണാകരൻ, രമേശ് ചെന്നിത്തല തുടങ്ങിയ മുൻ പ്രതിപക്ഷ നേതാക്കളെ പരാമർശിച്ച മണി, സതീശന്റെ പെരുമാറ്റം അവർക്കൊന്നും ചേർന്നതല്ലെന്ന് പരിഹസിച്ചു. പുതുയുഗ യാത്രയുടെ ഭാഗമായി ഇടുക്കിയിലെത്തിയപ്പോൾ വി.ഡി. സതീശൻ നടത്തിയ “വൺ, ടു, ത്രീ” പരാമർശമാണ് എം.എം. മണിയെ ചൊടിപ്പിച്ചത്.

അതേസമയം സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കവെ, ഉടുമ്പൻചോലയിൽ എം.എം. മണി തന്നെ വീണ്ടും ജനവിധി തേടുമെന്ന സൂചനകൾക്കിടെയാണ് ഈ കടന്നാക്രമണം. ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് നൽകിയ പട്ടികയിൽ എം.എം. മണിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. മൂന്നാം തവണയും മണ്ഡലം നിലനിർത്താൻ മണി ഇറങ്ങുമ്പോൾ, ദേവികുളത്ത് എ. രാജയെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം.

The post ‘ധിക്കാരിയും അഹങ്കാരിയും’; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് എം.എം. മണി appeared first on Express Kerala.

See also  ‘തിലകിന് പകരമല്ല, സഞ്ജു വരേണ്ടത് മൂന്നാം നമ്പറിൽ’; സിംബാബ്‌വെക്കെതിരായ പോരാട്ടത്തിന് പ്ലേയിംഗ് ഇലവൻ നിർദ്ദേശിച്ച് ഇർഫാൻ പത്താൻ
Spread the love

New Report

Close