loader image

ഉപരാഷ്ട്രപതിയുടെ സന്ദർശനം; രണ്ടു ദിവസം തൃശ്ശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം.

ഉപരാഷ്ട്രപതിയുടെ തൃശ്ശൂർ സന്ദർശനവുമായി ബന്ധപ്പെട്ട് ട്രയൽ റൺ ദിവസമായ 28.02.2026, സന്ദർശന ദിവസമായ 01.03.2026 എന്നീ ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സന്ദർശനമേഖലകൾ ഉൾപ്പെടുന്ന എല്ലാ പ്രദേശങ്ങളിലും ഹെലിക്യാം / ഡ്രോൺ ഉപയോഗത്തിന് റെഡ് സോൺ പ്രഖ്യാപിച്ച് നിയന്ത്രണം ഏർപ്പെടുത്തി.
1. എറണാകുളം ഭാഗത്ത് നിന്നും പാലിയേക്കര ടോൾ പ്ലാസ കടന്ന് തൃശൂർ ഭാഗത്തേക്ക് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും തലോർ ബൈപ്പാസിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഒല്ലൂർ-കുരിയച്ചിറ-മുണ്ടുപാലം ശക്തൻ വഴി തൃശൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.
2. തൃശ്ശൂർ ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ബസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും മനോരമ ജംങ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മുണ്ടുപാലം-കുരിയച്ചിറ-ഒല്ലൂർ വഴി തലോർ ബൈപ്പാസിൽ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് പോകേണ്ടതാണ്.
3. പാലക്കാട് ജില്ലയിൽ നിന്നും വരുന്ന വാഹനങ്ങൾ മണ്ണുത്തി ജംങ്ഷൻ, നടത്തറ-കുട്ടനെല്ലൂർ പാലത്തിന്റെ അടിയിൽ കൂടി പോയി വലത്തോട്ട് തിരിഞ്ഞ് -അഞ്ചേരി-മിഷ്യൻ ക്വാട്ടേഴ്സ് എന്നീ വഴിയിലൂടെ തൃശൂർക്ക് പോകേണ്ടതാണ്.
4. വടക്കാഞ്ചേരി – മെഡിക്കൽ കോളേജ് ഭാഗത്തുനിന്നും എറണാകുളം , പാലക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പവർ ഹൌസ്സ് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പൊങ്ങണംകാട്-മാടക്കത്തറ-ചാത്തംകുളം-മുടിക്കോട് വഴി ഹൈവേയിലേക്ക് പ്രവേശിച്ച് എറണാകുളം പാലക്കാട് ഭാഗത്തേക്ക് പോകേണ്ടതാണ്.
5. വിയ്യൂർ ഭാഗത്തു നിന്നും കുന്നംകുളം ഭാഗത്തേക്ക് പോകാനുള്ള വാഹനങ്ങൾ വിയ്യൂർ -കുറ്റൂർ പാലത്തിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് -മുണ്ടൂർ വഴി കുന്നംകുളത്തേക്ക് പോവേണ്ടതാണ്.
കുന്ദംകുളം, കോഴിക്കോട്, ഗുരുവായൂർ, അടാട്ട്, തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ വാഹനങ്ങളും പൂങ്കുന്നത്ത് നിന്നു വലത്തോട്ട് തിരിഞ്ഞ് ശങ്കരയ്യർ ജംഗ്ഷൻ പൂത്തോൾ വഴി ശക്തൻ സ്റ്റാൻറിലെത്തി പോകേണ്ടതും. ഗുരുവായ്യൂർ കുന്ദംകുളം സ്വകാര്യ ബസ്സുകൾ പടിഞ്ഞാറേ കോട്ടയിൽ നിന്നും അയ്യന്തോൾ സിവിൽ ലൈൻ, അയ്യന്തോൾ ഗ്രൗണ്ട്, ലുലു ജംഗ്ഷൻ വഴി തിരികെ സർവ്വീസ് നടത്തേണ്ടതുമാണ്. തൃശ്ശൂർ ഭാഗത്തേക്ക് പോകേണ്ട
പൊതുജനങ്ങൾ അന്നേ ദിവസം അത്യാവശ്യ സാഹചര്യമില്ലാത്തപക്ഷം തൃശൂർ നഗരത്തിലേയ്ക്ക് സ്വകാര്യ വാഹനങ്ങളിൽ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കുവാൻ സഹകരിക്കേണ്ടതാണെന്നും ട്രാഫിക് എൻഫോഴ്സ്മെൻറ് യൂണിറ്റ് സബ് ഇൻസ്പെക്ടർ അറിയിച്ചു.

Spread the love
See also  27-02-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

New Report

Close