loader image

യുവതിക്ക് വാട്സ്ആപ്പ് വഴി അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച കേസ്സിലെ പ്രതിയെ അറസ്റ്റ് ചെയ്തു.

കൊടുങ്ങല്ലൂർ : പ്രതി കഴിഞ്ഞ ജനുവരി 14-ന് വൈകുന്നേരം 4.30 മുതൽ രാത്രി 12.45 വരെ പരാതിക്കാരി ജോലി സ്ഥലത്തായിരുന്ന സമയത്ത് പരാതിക്കാരിയുടെ ഫോണിലേക്ക് പ്രതിയുടെ നമ്പറിൽ നിന്നും തുടർച്ചയായി ഓഡിയോ, വീഡിയോ കോളുകൾ വിളിക്കുകയും കോൾ അറ്റൻഡ് ചെയ്തപ്പോൾ പ്രതി തന്റെ മുഖം മറച്ചുവെച്ച് സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയും
അശ്ലീല ചേഷ്ടകൾ കാണിക്കുകയും അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും പരാതിക്കാരിയുടെ ഫോണിലേക്ക് അയച്ച് മാനഹാനിവരുത്തിയ സംഭവത്തിന് പാലക്കാട് കോട്ടായി സ്വദേശി ചമ്പ്രകുളം ഉന്നതി വീട്ടിൽ രജീഷ് 39 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത, ഇൻഫോർമേഷൻ ടെക്നോളജി ആക്ട് (ഐ ടി ആക്ട്), കേരള പോലീസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐ സാലിം കെ, എ എസ് ഐ സിബി, സി പി ഒ മാരായ വിഷ്ണു, ശ്യാം എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Spread the love
See also  കൊരട്ടിയിൽ പോലീസ്-എക്സൈസ് സംയുക്ത റെയ്ഡിൽ റബർ തോട്ടത്തിൽ നിന്ന് 12 ലിറ്റർ വിദേശമദ്യം പിടികൂടി.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close