loader image
പൊള്ളുന്ന പൊന്ന്; ഒറ്റയടിക്ക് കുതിച്ചുയർന്ന് സ്വർണ്ണവില, പവന് 2320 രൂപ വർധിച്ചു!

പൊള്ളുന്ന പൊന്ന്; ഒറ്റയടിക്ക് കുതിച്ചുയർന്ന് സ്വർണ്ണവില, പവന് 2320 രൂപ വർധിച്ചു!

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിച്ചുചാട്ടം. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 2320 രൂപ വർധിച്ച് വില 1,20,800 രൂപയിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ വില കുറഞ്ഞുനിന്ന ആശ്വാസം വിപണിയിൽ അവസാനിച്ചതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 295 രൂപ കൂടി 15,100 രൂപയായി ഉയർന്നു. ഇന്നലെ പവന് 1,18,480 രൂപയായിരുന്നു നിരക്ക്. സ്വർണ്ണത്തിന്റെ മറ്റ് വിഭാഗങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.18 കാരറ്റ് ഗ്രാമിന് 12,405 രൂപയും (പവൻ: 99,240), 14 കാരറ്റിന് 9,660 രൂപയും (പവൻ: 77,280), 9 കാരറ്റിന് 6,225 രൂപയും (പവൻ: 49,800) ആണ് ഇന്നത്തെ വിപണി വില. സ്വർണ്ണത്തിന് പിന്നാലെ വെള്ളി വിലയും കുതിച്ചുയർന്നു; ഗ്രാമിന് 15 രൂപ വർധിച്ച് 295 രൂപയിലെത്തിയതോടെ 10 ഗ്രാം വെള്ളിക്ക് ഇന്ന് 2,950 രൂപ നൽകണം. വിപണിയിലെ ഈ അപ്രതീക്ഷിത വർധനവ് സാധാരണക്കാരായ ഉപഭോക്താക്കളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

The post പൊള്ളുന്ന പൊന്ന്; ഒറ്റയടിക്ക് കുതിച്ചുയർന്ന് സ്വർണ്ണവില, പവന് 2320 രൂപ വർധിച്ചു! appeared first on Express Kerala.

See also  മെഡിക്കൽ കോളേജിൽ ജലവിതരണം ഭാഗികമായി പുനഃസ്ഥാപിച്ചു; വെള്ളം കരുതലോടെ ഉപയോഗിക്കാൻ നിർദ്ദേശം
Spread the love

New Report

Close