loader image
ആത്മീയശുദ്ധിക്ക് ആയുർവേദ ചിട്ടകൾ; നോമ്പുകാലം രോഗമുക്തിയുടേതാക്കാം

ആത്മീയശുദ്ധിക്ക് ആയുർവേദ ചിട്ടകൾ; നോമ്പുകാലം രോഗമുക്തിയുടേതാക്കാം

റംസാൻ വ്രതം ഒരാഴ്ച പിന്നിടുമ്പോൾ, കേവലം ആത്മീയ അനുഷ്ഠാനം എന്നതിലുപരി ആരോഗ്യപൂർണ്ണമായ ഒരു ജീവിതശൈലിയിലേക്ക് മാറാൻ വിശ്വാസികൾ തയ്യാറെടുക്കണമെന്ന് ആരോഗ്യവിദഗ്ധർ. ആയുർവേദ വിധിപ്രകാരം ഉപവാസം എന്നത് ഒരു മികച്ച ചികിത്സാമാർഗ്ഗമാണ്. എന്നാൽ ആധുനിക കാലത്തെ ഭക്ഷണരീതികൾ പലപ്പോഴും നോമ്പിന്റെ യഥാർത്ഥ ഗുണത്തെ ഇല്ലാതാക്കുന്നുണ്ടെന്ന് ആയുർവേദ ചര്യകൾ ഓർമ്മപ്പെടുത്തുന്നു.

എണ്ണപ്പലഹാരങ്ങൾ വേണ്ട; കഞ്ഞി ശീലമാക്കാം

പണ്ട് കാലത്ത് പള്ളിമുറ്റത്തെ വലിയ ചെമ്പുകളിൽ തയ്യാറാക്കുന്ന കഞ്ഞി വാങ്ങി നോമ്പ് തുറന്നിരുന്ന ശീലം പകൽസമയത്തെ ദ്രവനഷ്ടം പരിഹരിക്കാൻ ഏറെ സഹായിച്ചിരുന്നു. എന്നാൽ ഇന്ന് നോമ്പ് തുറ മേശകളിൽ ഫാസ്റ്റ് ഫുഡും എണ്ണപ്പലഹാരങ്ങളും നിറയുകയാണ്. ഇത് ദഹനപ്രശ്നങ്ങളിലേക്കും മറ്റ് ശാരീരിക അസ്വസ്ഥതകളിലേക്കും നയിക്കുന്നു.

Also Read: സിംഗിളാണെന്ന് പറഞ്ഞ് പറ്റിക്കുന്നവർ ജാഗ്രതൈ! കള്ളം പൊളിക്കാൻ വരുന്നു ‘ഡിവോഴ്‌സ് ഡസ്റ്റ്’

അത്താഴം ഊർജദായകമാകണം

ഒരു ദിവസത്തേക്കുള്ള ആഹാരം മുഴുവൻ പുലർച്ചെ കഴിക്കുന്നത് അബദ്ധമാണെന്ന് ആയുർവേദം വ്യക്തമാക്കുന്നു. അത്താഴത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

  1. ധാരാളം ജലാംശമുള്ളതും ഊർജ്ജം നൽകുന്നതുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
  2. പഴച്ചാറുകൾ, ഈന്തപ്പഴം, നേന്ത്രപ്പഴം എന്നിവ ഗ്ലൂക്കോസ് നില നിലനിർത്താൻ സഹായിക്കും.
  3. എരിവ്, പുളി, മസാലകൾ എന്നിവ പുലർച്ചെ ഒഴിവാക്കണം.
  4. ധാരാളം ചെറുചൂടുവെള്ളം കുടിക്കുന്നത് ആരോഗ്യകരമാണ്.
See also  CUET PG 2026 പരീക്ഷ! സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറങ്ങി

നോമ്പ് തുറക്കുമ്പോൾ ശ്രദ്ധിക്കാൻ

ദീർഘനേരത്തെ ഉപവാസത്തിന് ശേഷം ദഹനാഗ്നി ദുർബലമായിരിക്കുന്ന അവസ്ഥയിലാകും ശരീരം. അതിനാൽ ശീതീകരിച്ച വെള്ളവും കടുപ്പമേറിയ ഭക്ഷണവും ഒഴിവാക്കുക. ഇത് പുളിച്ചുതികട്ടലിന് കാരണമാകും. ഇളം ചൂടുവെള്ളത്തിൽ നാരങ്ങാനീരും ഗ്ലൂക്കോസും ചേർത്ത് കുടിച്ചു തുടങ്ങാം. പരമ്പരാഗത വിഭവങ്ങളായ ഇലയട, കൊഴുക്കട്ട, ചക്കയട എന്നിവ എണ്ണക്കടികൾക്ക് പകരമായി ഉപയോഗിക്കാം. സോഫ്റ്റ് ഡ്രിങ്ക്സുകൾ പൂർണ്ണമായും ഒഴിവാക്കണം.

വിശ്രമവും വ്യായാമവും

ഭക്ഷണം കഴിഞ്ഞ് കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും കഴിഞ്ഞുമാത്രമേ ഉറങ്ങാവൂ. പതിവായി ചെയ്യുന്ന വ്യായാമങ്ങളിൽ നോമ്പുകാലത്ത് ഇളവ് വരുത്തണം. ഒരാൾക്ക് ചെയ്യാവുന്ന ആയാസത്തിന്റെ പകുതി ശക്തിയിൽ മാത്രം വ്യായാമം ചെയ്യാനാണ് ആയുർവേദ നിർദ്ദേശം.

പ്രത്യേക ശ്രദ്ധയ്ക്ക്

കുട്ടികൾ നോമ്പെടുക്കുമ്പോൾ കഠിനമായ വെയിലിൽ കളിക്കുന്നത് നിയന്ത്രിക്കണം. മുതിർന്നവരും മറ്റ് അസുഖങ്ങളുള്ളവരും ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ ക്രമീകരിച്ചതിന് ശേഷം മാത്രമേ നോമ്പ് അനുഷ്ഠിക്കാവൂ. ആരോഗ്യമുള്ളവർക്കാണ് നോമ്പ് നിർബന്ധമെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് വേണം വ്രതമെടുക്കാനെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

See also  പശ്ചിമേഷ്യയിൽ യുദ്ധഭീതി; പ്രവാസികൾക്കായി നോർക്ക ഹെൽപ്പ് ഡെസ്ക് തുറന്നു, അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി

The post ആത്മീയശുദ്ധിക്ക് ആയുർവേദ ചിട്ടകൾ; നോമ്പുകാലം രോഗമുക്തിയുടേതാക്കാം appeared first on Express Kerala.

Spread the love

New Report

Close