
ഗുരുവായൂർ : നൂറ്റാണ്ടുകൾക്ക് മുമ്പ് ഉത്സവാരംഭ ദിവസം ആനയെ ലഭിക്കാതിരുന്നതിനെ തുടർന്ന് ആനയില്ലാതെ നടത്തിയ ശീവേലിയുടെ സ്‌മരണ ഉണർത്തി, കഴകക്കാരായ വാരിയർ കുടുംബത്തിലെ അംഗങ്ങൾ വെള്ളികുത്തുവിളക്കുകളിൽ ദീപംതെളിയിച്ച് ശീവേലിക്ക് അണി നിരന്നു. ശാന്തിയേറ്റ കീഴ്‌ശാന്തി ചെറുതയൂർ അജിത്ത് നമ്പൂതിരി ഗുരുവായൂരപ്പന്റെ തങ്കതിടമ്പ് കരങ്ങളിലേറ്റി മാറോട് ചേർത്ത് പിടിച്ച് ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വലംവെച്ച് ചടങ്ങ് പൂർത്തീകരിച്ചു. നാമജപവും, വാദ്യവും ആനയില്ല ശീവേലിക്ക് അകമ്പടിയായി. 35 ആനകളുള്ള ക്ഷേത്രത്തിൽ വർഷത്തിൽ ഈയൊരു ദിവസം മാത്രമാണ് ആനയില്ലാതെ ശീവേലി നടത്തുന്നത്. […]


