loader image
മലയാള വെബ് സീരീസ് ചരിത്രത്തിലെ പുതിയ അധ്യായം; ‘റോസ്‌ലിനെ’ പ്രശംസിച്ച് ഹൈബി ഈഡൻ

മലയാള വെബ് സീരീസ് ചരിത്രത്തിലെ പുതിയ അധ്യായം; ‘റോസ്‌ലിനെ’ പ്രശംസിച്ച് ഹൈബി ഈഡൻ

ലയാള വെബ് സീരീസ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കുറിച്ചുകൊണ്ട് ‘റോസ്‌ലിൻ’ സ്ട്രീമിംഗ് തുടരുന്നു. പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് ഷോറണ്ണറായി എത്തിയ ഈ സീരീസിനെ പ്രശംസിച്ച് എം.പി ഹൈബി ഈഡൻ രംഗത്തെത്തി. ‘റോസ്‌ലിൻ’ മലയാളത്തിലെ പുതിയ ചരിത്രമാണെന്നും ഗംഭീരമായ ദൃശ്യാനുഭവമാണ് സീരീസ് സമ്മാനിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രശസ്ത ഗാനരചയിതാവ് വിനായക് ശശികുമാറിന്റെ തിരക്കഥാ അരങ്ങേറ്റം മികച്ചതായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പച്ചക്കണ്ണുകളുള്ള ഒരാൾ തന്നെ പിന്തുടരുന്നു എന്ന ഭയത്തിൽ കഴിയുന്ന റോസ്‌ലിൻ എന്ന പെൺകുട്ടിയുടെ കഥയാണിത്. അവളുടെ ഭയത്തെ ശരിവെച്ചുകൊണ്ട് ആ അപരിചിതൻ അവളുടെ വീട്ടിൽ അതിഥിയായി എത്തുന്നതോടെ കഥയിൽ അപ്രതീക്ഷിത വഴിത്തിരിവുകൾ സംഭവിക്കുന്നു. ‘മൂത്തോൻ’ താരം സഞ്ജന ദീപു ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വർഷങ്ങൾക്ക് ശേഷം മീനയും വിനീതും ഒന്നിക്കുന്ന സീരീസിൽ ഹക്കിം ഷാജഹാൻ, അനീഷ്മ അനിൽകുമാർ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

Also Read: നിഗൂഢത നിറച്ച് അസ്‌കർ അലിയും സംഘവും; ‘സംഭവം അധ്യായം ഒന്ന്’ ട്രെയ്‌ലർ പുറത്ത്!

See also  ഗൾഫിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം! പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കെ.സി. വേണുഗോപാലിന്റെ കത്ത്

നവാഗതനായ സുമേഷ് നന്ദകുമാറാണ് സംവിധാനം. സെൻട്രൽ അഡ്വർടൈസിംഗിന്റെ ബാനറിൽ മാത്യു ജോർജ്ജ് നിർമ്മിച്ച സീരീസിന്റെ ഛായാഗ്രഹണം പി.എം ഉണികൃഷ്ണനും എഡിറ്റിംഗ് റിയാസ് കെ ബദറും നിർവ്വഹിച്ചിരിക്കുന്നു. വിഷ്ണു ശ്യാമാണ് സംഗീതം. ജിയോ ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങിയ സീരീസ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലും ലഭ്യമാണ്.

The post മലയാള വെബ് സീരീസ് ചരിത്രത്തിലെ പുതിയ അധ്യായം; ‘റോസ്‌ലിനെ’ പ്രശംസിച്ച് ഹൈബി ഈഡൻ appeared first on Express Kerala.

Spread the love

New Report

Close