loader image
സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റി- പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് പരിഹാരമായി നേറ്റിവിറ്റി കാര്‍ഡ് ബില്‍ പാസ്സാക്കി കേരളം – എന്താണ്‌ നേറ്റിവിറ്റി കാര്‍ഡ്

സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റി- പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് പരിഹാരമായി നേറ്റിവിറ്റി കാര്‍ഡ് ബില്‍ പാസ്സാക്കി കേരളം – എന്താണ്‌ നേറ്റിവിറ്റി കാര്‍ഡ്

സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റി- പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് പരിഹാരമായി നേറ്റിവിറ്റി കാര്‍ഡ് ബില്‍ പാസ്സാക്കി കേരളം

പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് പരിഹാരമായി നേറ്റിവിറ്റി കാര്‍ഡ് നിയമമാക്കുമെന്ന ഇടത്പക്ഷ സര്‍ക്കാരിന്റെ വാ?ഗ്ദാനം നിറവേറ്റിയിരിക്കുകയാണ്. അരക്ഷിത ബോധമില്ലാതാക്കാന്‍ കേരള നിയമസഭ പതിനാറാം സമ്മേളനത്തില്‍ കേരള നേറ്റിവിറ്റി കാര്‍ഡ് ബില്‍ 2026 പാസ്സാക്കി. ഈ ബില്‍ പ്രകാരം, സംസ്ഥാനത്ത് ജനിച്ചവര്‍ക്കും ദീര്‍ഘകാല താമസമുള്ളവര്‍ക്കും നിയമപരമായി അംഗീകരിക്കാവുന്ന നേറ്റിവിറ്റി കാര്‍ഡ് നല്‍കും.

കേരള സര്‍ക്കാര്‍ നിലവില്‍ നല്‍കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് പോലുള്ള മാതൃകയില്‍, ബില്‍ പ്രകാരം ജനനം, സ്ഥിരം മേല്‍വിലാസം, ഫോട്ടോ എന്നിവ രേഖപ്പെടുത്തി കാര്‍ഡ് നല്‍കും. ഇത് സര്‍ക്കാര്‍ സേവനങ്ങള്‍ക്കും സാമൂഹ്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന അധികാരിക രേഖ ആയി അംഗീകരിക്കപ്പെടും. നിലവില്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നിയമപരമായിട്ടില്ലാത്തതിനാല്‍ ഓരോ ആവശ്യത്തിനും പല പ്രാവശ്യം അപേക്ഷ നല്‍കേണ്ടി വരാറുണ്ടായിരുന്നു. ബില്‍ പാസായതോടെ, കേരളീയര്‍ക്ക് നിയമ പിന്‍ബലമുള്ള രേഖ ലഭിക്കുന്നതും, അവരുടെ പൗരത്വ അവകാശങ്ങള്‍ ഉറപ്പാക്കുന്നതും സാധ്യമാകും.
ജനിച്ചുവളര്‍ന്ന മണ്ണില്‍ ആര്‍ക്കും പൗരത്വം നിഷേധിക്കപ്പെടില്ല. പുറന്തള്ളലിന്റെ രാഷ്ട്രീയത്തിന് തിരിച്ചടി നല്‍കുന്ന ശക്തമായ സംരക്ഷണമാണ് ഇത്. കേരളം ഉള്‍ക്കൊള്ളലിന്റെ മൂല്യത്തെ മുന്‍നിര്‍ത്തിയാണ് ഈ ബില്‍ കൊണ്ടുവന്നിരിക്കുന്നത് എന്ന ഉറപ്പോടെ നേറ്റിവിറ്റി കാര്‍ഡ് ബില്ല് പാസാക്കിയ വിവരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഈ നിയമം പ്രകാരം, ഇനി കേരളീയര്‍ പിന്നാമ്പുറക്കാരല്ല എന്നതും, സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് അര്‍ഹരാണെന്നതും അദ്ദേഹം വ്യക്തമാക്കി

Spread the love
See also  ഭാര്യാമാതാവിനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 18 വർഷം കഠിനതടവും പിഴയും

Leave a Comment

Your email address will not be published. Required fields are marked *

New Report

Close