loader image
പശ്ചിമേഷ്യയിൽ യുദ്ധഭീതി; പ്രവാസികൾക്കായി നോർക്ക ഹെൽപ്പ് ഡെസ്ക് തുറന്നു, അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി

പശ്ചിമേഷ്യയിൽ യുദ്ധഭീതി; പ്രവാസികൾക്കായി നോർക്ക ഹെൽപ്പ് ഡെസ്ക് തുറന്നു, അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഇറാൻ-ഇസ്രയേൽ സംഘർഷം പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ, പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗൾഫ് മേഖലയിൽ സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ മലയാളികൾക്ക് ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്നതിനായി നോർക്ക അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വലിയ ആശങ്കയിലാണ് പ്രവാസി ലോകം. ഈ സാഹചര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

സഹായം ആവശ്യമായ പ്രവാസികൾക്കും അവരുടെ ബന്ധുക്കൾക്കും നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിലെ ഹെൽപ്പ് ഡെസ്ക് നമ്പറുകൾ വഴി ബന്ധപ്പെടാവുന്നതാണ്. അന്താരാഷ്ട്ര തലത്തിൽ നിന്നുള്ളവർക്ക് +91-8802012345 എന്ന നമ്പറിൽ മിസ്ഡ് കോൾ അടിച്ചും, ഇന്ത്യയ്ക്കകത്തുള്ളവർക്ക് 18004253939 എന്ന ടോൾ ഫ്രീ നമ്പറിലൂടെയും വിവരങ്ങൾ കൈമാറാനും രജിസ്റ്റർ ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ മാറുന്ന സാഹചര്യങ്ങൾ സംസ്ഥാന സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പ്രവാസികളുടെ സുരക്ഷയ്ക്കായി കേന്ദ്ര സർക്കാരുമായി ചേർന്ന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

See also  പട്ടിണിയിലായി പാകിസ്ഥാൻ! മാവിന് തീവില; ഗോതമ്പ് ഉത്പാദനം 2.2 ദശലക്ഷം ടൺ കുറയുമെന്ന് റിപ്പോർട്ട്

The post പശ്ചിമേഷ്യയിൽ യുദ്ധഭീതി; പ്രവാസികൾക്കായി നോർക്ക ഹെൽപ്പ് ഡെസ്ക് തുറന്നു, അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി appeared first on Express Kerala.

Spread the love

New Report

Close