കൊരട്ടി : തൃശ്ശൂർ റൂറൽ പോലീസും എക്സൈസും ചേർന്ന് കൊരട്ടിയിൽ നടത്തിയ സംയുക്ത റെയ്ഡിലാണ് വിൽപനയ്ക്കായി സൂക്ഷിച്ച ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടിയത്. ഇന്ന് 28-02-2026 തിയ്യതി ഉച്ചയ്ക്ക് 12 മണിയോടെ അടിച്ചില്ലി മധുരമറ്റം ഭാഗത്തുള്ള റബർ തോട്ടത്തിൽ നിന്നാണ് മദ്യം പിടിച്ചെടുത്തത്.
അര ലിറ്ററിന്റെ 24 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 12 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണ് പോലീസും എക്സൈസും ചേർന്ന് പിടിച്ചെടുത്തത്. മേലൂർ സ്വദേശിയായ മകരപ്പിള്ളി വീട്ടിൽ തോമസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റബർ തോട്ടം. ഇയാൾ നിലവിൽ വിദേശത്താണ്. മദ്യം സൂക്ഷിച്ചതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായി തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സുകേഷ്, ബിനോയ്, ജെയ്സൺ, കൊരട്ടി പോലീസ് സ്റ്റേഷൻ ജി എ എസ് ഐ മാരായ ഷിജോ സി ടി, വിനു സി ഡി, സി പി ഒ മാരായ അർജുൻ സുഗതൻ, ജിതിൻ ജെൻസൻ എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.


