loader image
പശ്ചിമേഷ്യയിൽ യുദ്ധഭീതി! യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ക്ലാസുകൾ ഓൺലൈൻ വഴി

പശ്ചിമേഷ്യയിൽ യുദ്ധഭീതി! യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ക്ലാസുകൾ ഓൺലൈൻ വഴി

ശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം ശക്തമാകുന്ന പശ്ചാത്തലത്തിൽ യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മാർച്ച് 2, 3, 4 (തിങ്കൾ, ചൊവ്വ, ബുധൻ) തീയതികളിൽ രാജ്യത്തെ സർക്കാർ-സ്വകാര്യ സ്‌കൂളുകൾക്കും കോളേജുകൾക്കുമാണ് അവധി നൽകിയിരിക്കുന്നത്. ഇറാൻ്റെ ഭാഗത്തുനിന്നുള്ള പ്രത്യാക്രമണ സാധ്യതകൾ കണക്കിലെടുത്ത് മുൻകരുതൽ നടപടിയെന്ന നിലയിലാണ് യുഎഇ ഭരണകൂടത്തിൻ്റെ ഈ തീരുമാനം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ഈ അവധി ബാധകമായിരിക്കും.

നേരിട്ടുള്ള അധ്യയനം ഒഴിവാക്കിയെങ്കിലും പഠനം തടസ്സപ്പെടാതിരിക്കാൻ ഈ ദിവസങ്ങളിൽ ക്ലാസുകൾ ഓൺലൈനായി തുടരാൻ അധികൃതർ നിർദേശം നൽകി. യുഎഇക്ക് പുറമെ മേഖലയിലെ മറ്റ് രാജ്യങ്ങളും സമാനമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ബഹ്‌റൈനിൽ നാളെ മുതൽ ക്ലാസുകൾ ഓൺലൈനിലേക്ക് മാറുമെന്നും, ഖത്തറിൽ ഇന്ന് മുതൽ അനിശ്ചിതകാലത്തേക്ക് സ്‌കൂളുകളും കോളേജുകളും അടച്ച് ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

The post പശ്ചിമേഷ്യയിൽ യുദ്ധഭീതി! യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ക്ലാസുകൾ ഓൺലൈൻ വഴി appeared first on Express Kerala.

Spread the love
See also  അധിനിവേശ ശക്തികളെ ചാരമാക്കാൻ വാഹിദി വരുന്നു; ഇറാന്റെ പടപ്പുറപ്പാടിന് തുടക്കം!

New Report

Close