loader image
ആവേശം വിതറാൻ ‘രാവണപ്രഭു’ വീണ്ടും വരുന്നു; മാർച്ച് 6 മുതൽ തിയേറ്ററുകളിൽ

ആവേശം വിതറാൻ ‘രാവണപ്രഭു’ വീണ്ടും വരുന്നു; മാർച്ച് 6 മുതൽ തിയേറ്ററുകളിൽ

ലയാള സിനിമാ ചരിത്രത്തിലെ മാസ് ക്ലാസിക് ചിത്രം ‘രാവണപ്രഭു’ വീണ്ടും വെള്ളിത്തിരയിലേക്ക്. കഴിഞ്ഞ ഒക്ടോബറിൽ റീ-റിലീസ് ചെയ്തപ്പോൾ അഞ്ച് കോടിയോളം രൂപ കളക്ഷൻ നേടി വലിയ വിജയമായ ചിത്രം, പ്രേക്ഷകരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് മാർച്ച് 6-ന് വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്. നിലവിൽ തിയേറ്ററുകളിൽ വലിയ റിലീസുകൾ ഇല്ലാത്ത സാഹചര്യം കൂടി കണക്കിലെടുത്താണ് ആരാധകരുടെ പ്രിയപ്പെട്ട മംഗലശ്ശേരി നീലകണ്ഠനെയും മകൻ കാർത്തികേയനെയും വീണ്ടും എത്തിക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്.

റീ-റിലീസുകളിൽ മോഹൻലാൽ ചിത്രങ്ങൾ സൃഷ്ടിക്കുന്ന തരംഗം രാവണപ്രഭുവും ആവർത്തിക്കുമെന്നാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ‘ദേവദൂതൻ’ (5.40 കോടി), ‘മണിച്ചിത്രത്താഴ്’ (4.71 കോടി), ‘ഛോട്ടാ മുംബൈ’ (3.78 കോടി) എന്നിവ റീ-റിലീസിൽ മികച്ച നേട്ടമുണ്ടാക്കിയവയാണ്. ആധുനിക സാങ്കേതിക വിദ്യയോടെ മെച്ചപ്പെടുത്തിയ ദേവദൂതന്റെ വമ്പൻ വിജയത്തിന് പിന്നാലെ രാവണപ്രഭുവും ഈ കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ആദ്യ റീ-റിലീസിൽ മികച്ച വരവേൽപ്പ് ലഭിച്ച ചിത്രം ഇത്തവണയും ബോക്സ് ഓഫീസിൽ കരുത്ത് തെളിയിക്കുമെന്ന് ഉറപ്പാണ്.

See also  കാത്തിരിപ്പിന് വിരാമം; യാഷിന്റെ ‘ടോക്സിക്’ ആദ്യ ഗാനം നാളെ! ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയ അപ്‌ഡേറ്റ്

Also Read: ആചാരപ്പൊലിമയിൽ ‘വിരോഷ്’ വിവാഹം! പാരമ്പര്യം തുളുമ്പുന്ന വിവാഹചടങ്ങുകൾ, ശ്രദ്ധേയമായി ‘ദൃഷ്ടി ചുക്കയും’

രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘രാവണപ്രഭു’വിലെ മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ, മുണ്ടക്കൽ ശേഖരൻ എന്നീ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം രണ്ടാം വരവിലും തിയേറ്ററുകളെ പൂരപ്പറമ്പാക്കാനുള്ള ഒരുക്കത്തിലാണ്. മാർച്ച് 6-ന് ചിത്രം എത്തുമ്പോൾ വമ്പൻ ഓപ്പണിംഗ് തന്നെയാകും കാത്തിരിക്കുന്നത്.

The post ആവേശം വിതറാൻ ‘രാവണപ്രഭു’ വീണ്ടും വരുന്നു; മാർച്ച് 6 മുതൽ തിയേറ്ററുകളിൽ appeared first on Express Kerala.

Spread the love

New Report

Close