loader image
വീട്ടിലുണ്ടാക്കാം ആരോഗ്യകരവും രുചികരവുമായ ‘സോഫ്റ്റ്’ പൊറോട്ട!

വീട്ടിലുണ്ടാക്കാം ആരോഗ്യകരവും രുചികരവുമായ ‘സോഫ്റ്റ്’ പൊറോട്ട!

പൊറോട്ട ഇഷ്ടമാണെങ്കിലും മൈദയും അമിതമായ എണ്ണയും ഭയന്ന് അത് ഒഴിവാക്കുന്നവർക്ക് ഇനി ധൈര്യമായി വീട്ടിൽ തന്നെ ഗോതമ്പ് പൊടി ഉപയോഗിച്ച് പൊറോട്ട തയ്യാറാക്കാം. പരത്തുമ്പോൾ അമിതമായി എണ്ണ കോരി ഒഴിക്കാതെ, മിതമായ അളവിൽ മാത്രം ഉപയോഗിച്ച് ചുട്ടെടുക്കാം. സാധാരണ പൊറോട്ട ഉണ്ടാക്കാൻ എടുക്കുന്ന അമിത അധ്വാനമില്ലാതെ, കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല ലെയറുകളുള്ള ഹെൽത്തി പൊറോട്ട കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്.

ചേരുവകൾ

ഗോതമ്പു പൊടി – രണ്ടു കപ്പ്
മൈദ – ഒരു കപ്പ്
ഉപ്പ് – ആവശ്യത്തിന്
നെയ്യ്/ എണ്ണ/ ബട്ടർ – ഒരു ടേബിൾ സ്പൂൺ
വെള്ളം / പാൽ – ഒന്നര കപ്പ്
ഉരുക്കിയ ബട്ടർ/ നെയ്യ് – കാൽ കപ്പ്

തയ്യാറാക്കുന്ന വിധം

ഗോതമ്പ് പൊടിയിലേക്ക് മൈദ, ഉപ്പ്, നെയ്യോ എണ്ണയോ ബട്ടറോ, വെള്ളമോ പാലോ മുകളിൽപ്പറഞ്ഞ അളവിൽ ചേർത്ത് കൈകൊണ്ട് നല്ല മയത്തിൽ കുഴച്ചെടുക്കുക. ഇതിന്റെ മുകളിൽ അല്പം എണ്ണ തടവി അടച്ച് അരമണിക്കൂർ മാറ്റിവയ്ക്കുക. (ഒരു മുട്ട കൂടി ചേർക്കുന്നത് രുചി കൂട്ടും.) തയാറാക്കിയ മാവിനെ ചെറിയ ഉരുളകളാക്കുക. ശേഷം ചപ്പാത്തി പോലെ പരത്തുക. ഒരു ചപ്പാത്തിയെടുത്ത് അതിന്റെ മുകളിൽ ഉരുക്കിയ ബട്ടർ തേക്കണം. മുകളിലായി അൽപം മൈദയോ, ഗോതമ്പുപൊടിയോ വിതറാം. ഇതിനു മുകളിലായി അടുത്ത ചപ്പാത്തി വയ്ക്കണം. ശേഷം വീണ്ടും ബട്ടർ പുരട്ടി പൊടി വിതറുക. ഇതിനെ ഒന്ന് അമർത്തി, ഒരു വശത്തു നിന്നും നടു ഭാഗത്തേക്ക് വൃത്താകൃതിയിൽ ഒരു സെൻറീമീറ്റർ കനത്തിൽ മുറിക്കുക. പിന്നീട് ഒരു വശത്തു നിന്നും ചുരുട്ടി എടുക്കണം. ഇങ്ങനെ തയ്യാറാക്കിയ മാവിൽ നിന്ന് രണ്ടു പൊറോട്ടയാണ് ഉണ്ടാക്കാനാവുക. ചുരുട്ടിയെടുത്ത മാവ് 10 മിനിറ്റ് ഫ്രിജിൽ വയ്ക്കാൻ മറക്കരുത്. ഇതിലേക്ക് അല്പം പൊടി വിതറിയ ശേഷമാണ് പരത്തിയെടുക്കേണ്ടത്. പരത്തിയ ശേഷം ചൂടായ പാനിൽ തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കുക. ചൂടായി തുടങ്ങുമ്പോൾ തന്നെ പൊറോട്ട ലേയറുകൾ ആയി ഇളകി വരാൻ തുടങ്ങും. അൽപം ബട്ടർ കൂടി പുരട്ടിയാൽ രുചി ഇരട്ടിക്കും.

See also  നോമ്പ് തുറക്കാൻ ഭക്ഷണമുണ്ട്, വാങ്ങാൻ പണമില്ല! 

The post വീട്ടിലുണ്ടാക്കാം ആരോഗ്യകരവും രുചികരവുമായ ‘സോഫ്റ്റ്’ പൊറോട്ട! appeared first on Express Kerala.

Spread the love

New Report

Close