
ഇന്ത്യൻ കാർ വിപണിയിൽ പ്രീമിയം തരംഗം സൃഷ്ടിച്ച് മാരുതി സുസുക്കിയുടെ നെക്സ കുതിക്കുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 5.4 ലക്ഷം വാഹനങ്ങളാണ് നെക്സ വഴി വിറ്റഴിച്ചത്. കമ്പനിയുടെ ആകെ ആഭ്യന്തര വിൽപ്പനയുടെ 30 ശതമാനവും പ്രീമിയം മോഡലുകളാണെന്നത് ശ്രദ്ധേയമാണ്. ഇതിനോടകം 530 നഗരങ്ങളിലായി 740-ലധികം ടച്ച് പോയിന്റുകൾ നെക്സയ്ക്ക് കീഴിലുണ്ട്.
മെട്രോ നഗരങ്ങൾക്ക് പുറമെ ചെറിയ നഗരങ്ങളിലേക്കും പ്രീമിയം അനുഭവം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നെക്സ സ്റ്റുഡിയോയുടെ 200-ാമത്തെ ഔട്ട്‌ലെറ്റ് ഹരിയാനയിൽ ഉദ്ഘാടനം ചെയ്തു. വിൽപനയും സർവീസും ഒരേയിടത്ത് ലഭ്യമാക്കുന്ന ഈ ചെറിയ ഷോറൂം മാതൃക വഴി കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2030-31 ഓടെ സ്റ്റുഡിയോ ഔട്ട്‌ലെറ്റുകളുടെ എണ്ണം 600 ആയി ഉയർത്തുമെന്ന് മാരുതി സുസുക്കി സി.ഇ.ഒ ഹിസാഷി ടകെയുച്ചി അറിയിച്ചു.
Also Read: പുത്തൻ മാറ്റങ്ങളുമായി യെസ്‍ഡി റോഡ്‌സ്റ്റർ എത്തുന്നു; ടീസർ പുറത്ത്
മാരുതി സുസുക്കി ബലേനോ, മാരുതി സുസുക്കി ഫ്രോങ്ക്സ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, മാരുതി സുസുക്കി XL6, മാരുതി സുസുക്കി ഇഗ്നിസ്, മാരുതി സുസുക്കി ജിംനി, മാരുതി സുസുക്കി ഇൻവിക്റ്റോ കൂടാതെ ഇലക്ട്രിക് എസ്‌യുവിയായ മാരുതി സുസുക്കി ഇ-വിറ്റാര എന്നിവയാണ് നെക്സാ ശൃംഖലയിലൂടെ വിപണിയിലെത്തുന്ന മോഡലുകൾ.
The post മാരുതിയുടെ ‘പ്രീമിയം’ കുതിപ്പ്; നെക്സ വിപണിയിൽ റെക്കോർഡ് നേട്ടം appeared first on Express Kerala.



