loader image
പങ്കാളിത്ത പെൻഷൻകാർക്ക് ആശ്വാസം; പുതിയ പെൻഷൻ പദ്ധതിക്ക് സർക്കാർ ഉത്തരവായി

പങ്കാളിത്ത പെൻഷൻകാർക്ക് ആശ്വാസം; പുതിയ പെൻഷൻ പദ്ധതിക്ക് സർക്കാർ ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പാക്കുന്ന പുതിയ പദ്ധതി ഏപ്രിൽ 1 മുതൽ നിലവിൽ വരും. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കി. 30 വർഷം സർവീസുള്ളവർക്ക് പൂർണ്ണ പെൻഷനും ക്ഷാമാശ്വാസവും ലഭിക്കും എന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം.

നിലവിൽ പങ്കാളിത്ത പെൻഷൻ പദ്ധതിയിലുള്ള 2.4 ലക്ഷം ജീവനക്കാർക്കും ഏപ്രിൽ 1 മുതൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്കും പുതിയ പദ്ധതിയുടെ ഭാഗമാകാം. എന്നാൽ, നിലവിലെ പങ്കാളിത്ത പെൻഷനിൽ തന്നെ തുടരാൻ താല്പര്യമുള്ളവർക്ക് അതിനുള്ള അവസരവുമുണ്ടാകും. ഗ്രാറ്റുവിറ്റി, കമ്മ്യൂട്ടേഷൻ, കുടുംബ പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിശദമായ ഉത്തരവുകൾ ധനവകുപ്പ് ഉടൻ പുറത്തിറക്കും. ഏപ്രിൽ മുതൽ ജീവനക്കാരിൽ നിന്ന് ഓപ്ഷനുകൾ സ്വീകരിച്ചു തുടങ്ങും.

The post പങ്കാളിത്ത പെൻഷൻകാർക്ക് ആശ്വാസം; പുതിയ പെൻഷൻ പദ്ധതിക്ക് സർക്കാർ ഉത്തരവായി appeared first on Express Kerala.

Spread the love
See also  ഗുരുഗ്രാമിൽ നേപ്പാളി യുവതിക്ക് നേരെ കൂട്ടബലാത്സംഗം; ഒരാള്‍ പിടിയിൽ, രണ്ട് പേർക്കായി തിരച്ചിൽ

New Report

Close