
പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്നായി ഗൾഫ് രാജ്യങ്ങളിലേക്കുള്ള നൂറോളം സർവീസുകളാണ് സ്തംഭിച്ചത്. ഇതോടെ വിദേശത്തേക്ക് പോകാനിരുന്ന ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലായി.
തിരുവനന്തപുരം: 17 പുറപ്പെടേണ്ട വിമാനങ്ങളും 17 എത്തേണ്ട വിമാനങ്ങളും ഉൾപ്പെടെ ആകെ 34 സർവീസുകൾ റദ്ദാക്കി. ടെർമിനൽ 2-ൽ യാത്രക്കാർക്കായി ഹെൽപ്പ് ഡെസ്ക് തുറന്നിട്ടുണ്ട്.
കൊച്ചി: ദുബായ്, ദോഹ, അബുദാബി തുടങ്ങിയ നഗരങ്ങളിലേക്കുള്ള 16 സർവീസുകൾ റദ്ദാക്കി. എട്ട് വിമാനങ്ങളുടെ തിരിച്ചുള്ള സർവീസുകളും മുടങ്ങി. എന്നാൽ മസ്‌കറ്റ്, ജിദ്ദ സർവീസുകൾ നിലവിൽ തടസ്സപ്പെട്ടിട്ടില്ല.
Also Read: പശ്ചിമേഷ്യയിൽ യുദ്ധഭീതി! യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ക്ലാസുകൾ ഓൺലൈൻ വഴി
കോഴിക്കോട് : ഗൾഫിലേക്കുള്ള 22 സർവീസുകളും തിരിച്ചുള്ള 21 സർവീസുകളും റദ്ദാക്കി. അതേസമയം, റിയാദിലേക്കുള്ള രണ്ട് വിമാനങ്ങൾ ഇന്ന് രാവിലെ പുറപ്പെട്ടു.
എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, എമിറേറ്റ്സ്, എത്തിഹാദ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളെല്ലാം സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. സാഹചര്യം നിരീക്ഷിച്ച ശേഷം മാത്രമേ സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ.
The post പശ്ചിമേഷ്യയിൽ യുദ്ധഭീതി; കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള നൂറോളം വിമാനങ്ങൾ റദ്ദാക്കി appeared first on Express Kerala.



