loader image

ആയുർവേദ തൈലങ്ങളുടെ മറവിൽ വൻ ലഹരി കച്ചവടം : 21.5 kg കഞ്ചാവും, 260 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി.

വാടാനപ്പള്ളി : ഇന്ന് ((01-03 – 2026) പുലർച്ചയോടെ ഏഴാംകല്ല് വെസ്റ്റ് പനക്കപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പാവറട്ടി മുല്ലശ്ശേരിയിൽ ആയുർ മരുന്നു ഫാർമസി നടത്തുന്ന പാവറട്ടി കാക്കശ്ശേരി സ്വദേശി പാമ്പിങ്ങൽ വീട്ടിൽ ലിജിൻ 34 വയസ്സ് എന്നയാളുടെ വീട്ടിൽ
തൃശൂർ റൂറൽ ഡൻസാഫ് സ്ക്വാഡും വാടാനപ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് 21 1/2 കിലോ കഞ്ചാവും, 260 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.
ലിജിൻ പാവറട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ വീടുകയറി ആക്രമണം നടത്തിയ ഒരു കേസിലും ഒരു തട്ടിപ്പ് കേസിലും പ്രതിയാണ്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ രഹസ്യാന്വേഷണ വിഭാഗത്തെ ഉപയോഗിച്ച് നടത്തിയ നിരന്തര പരിശ്രമത്തിന്റെ ഭാഗമായാണ് പ്രതിയെ വലയിലാക്കിയത്

Spread the love
See also  ഗുരുവായൂരപ്പന് സഹസ്രകലശം ; കാലത്തെ കീഴടക്കുന്ന പാരമ്പര്യത്തിന്റെ ദിവ്യ ആവർത്തനം- Guruvayoor

Leave a Comment

Your email address will not be published. Required fields are marked *

New Report

Close