loader image
ഇനി ഗവിയിൽ സിനിമയും കാണാം; ഷോപ്പിങ് കോംപ്ലക്സും തിയറ്ററും തുറന്നു

ഇനി ഗവിയിൽ സിനിമയും കാണാം; ഷോപ്പിങ് കോംപ്ലക്സും തിയറ്ററും തുറന്നു

സീതത്തോട്: ഗവി ടൂറിസത്തിന് പുത്തൻ ഉണർവേകി സീതത്തോട് പഞ്ചായത്തിൽ അത്യാധുനിക ഷോപ്പിങ് കോംപ്ലക്സും മൾട്ടിപ്ലക്സ് നിലവാരത്തിലുള്ള സിനിമ തിയറ്ററും തുറന്നു. ഗവി ഷോപ്പിങ് കോംപ്ലക്സിന്റെ ഉദ്ഘാടനം പി.പി. സുനീർ എം.പി നിർവഹിച്ചു. ഷോപ്പിങ് കോംപ്ലക്സിനുള്ളിൽ സജ്ജീകരിച്ച ‘ഗവി ഗാലക്സി’ തിയറ്ററിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം ഭാവനയാണ് നിർവഹിച്ചത്. കെ.യു. ജനീഷ് കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.

4കെ ലേസർ പ്രൊജക്ഷൻ, 38 ചാനലുകളോടു കൂടിയ ഡോൾബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റം, 3ഡി സിൽവർ സ്ക്രീൻ തുടങ്ങി ലോകോത്തര സാങ്കേതിക വിദ്യകളാണ് തിയറ്ററിൽ ഒരുക്കിയിരിക്കുന്നത്. 143 പുഷ് ബാക്ക് സീറ്റുകളുള്ള തിയറ്ററിൽ ഓൺലൈൻ ബുക്കിങ് സൗകര്യവും കഫറ്റേരിയയും ലഭ്യമാണ്. ഗവി സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഈ പുതിയ സംരംഭം.

The post ഇനി ഗവിയിൽ സിനിമയും കാണാം; ഷോപ്പിങ് കോംപ്ലക്സും തിയറ്ററും തുറന്നു appeared first on Express Kerala.

Spread the love
See also  സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ.എ. റഹീം; വി. ജോയ് വർക്കലയിൽ മത്സരിക്കും

New Report

Close