
മലയാള സിനിമയിൽ പുതിയൊരു റെക്കോർഡിന് തുടക്കമിട്ട് പൃഥ്വിരാജ് നായകനാകുന്ന ‘സന്തോഷ് ട്രോഫി’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ‘ഗുരുവായൂരമ്പലനടയിൽ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർസ്റ്റാർ ചിത്രത്തിൽ ഇത്രയധികം പുതുമുഖങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുപ്രിയ മേനോന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തിരുവല്ലയിലും എറണാകുളത്തുമായി നടത്തിയ വമ്പൻ ഓഡിഷനിലൂടെയാണ് ഈ 60 പ്രതിഭകളെ തിരഞ്ഞെടുത്തത്. വിപിൻ ദാസ് തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരിയും സംഗീതം അങ്കിത് മേനോനും നിർവ്വഹിക്കുന്നു.
The post 60 പുതുമുഖങ്ങളുമായി പൃഥ്വിരാജ്; ‘സന്തോഷ് ട്രോഫി’ ഫസ്റ്റ് ലുക്ക് തരംഗമാകുന്നു! appeared first on Express Kerala.



