
ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന അഞ്ചാമത് ചിത്രം ‘ടെക്സ്ല’യുടെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ബാനറിൽ കണ്ണൻ രവി നിർമ്മിക്കുന്ന ഈ ചിത്രം നൊസ്റ്റാൾജിയ ഉണർത്തുന്ന ഒരു ഫീൽ ഗുഡ് ഡ്രാമയായിരിക്കുമെന്ന സൂചനയാണ് ടീസർ നൽകുന്നത്. കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ടീസർ ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
‘3’, ‘വെയ് രാജ വെയ്’, ‘ലാൽ സലാം’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന് യുവാൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കുന്നത്. അടുത്തിടെ തമിഴിൽ ശ്രദ്ധിക്കപ്പെട്ട ‘തലൈവർ തമ്പി തലൈമയിൽ’ എന്ന ചിത്രത്തിന് ശേഷം കണ്ണൻ രവി ഗ്രൂപ്പ് നിർമ്മിക്കുന്ന ഒൻപതാമത് പ്രോജക്റ്റാണിത്. ചിത്രത്തിലെ അഭിനേതാക്കളെയും മറ്റ് അണിയറ പ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.
The post കുരുന്നുകളുടെ ലോകവുമായി ‘ടെക്സ്ല’; ഐശ്വര്യ രജനികാന്ത് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത് appeared first on Express Kerala.



