
ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ സജീവ രാഷ്ട്രീയത്തിലേക്ക്. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിൽ നിന്ന് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു. റോബിനൊപ്പം മുൻ വൈക്കം എംഎൽഎയും മുതിർന്ന സിപിഐ നേതാവുമായ കെ. അജിത്തും ബിജെപിയിൽ ചേർന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
ഡോക്ടർ എന്നതിലുപരി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ വലിയ ആരാധകവൃന്ദമുള്ള റോബിൻ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്നാണ് സൂചനകൾ. തിരുവനന്തപുരം സ്വദേശിയായ റോബിൻ ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെയാണ് മലയാളി പ്രേക്ഷകർക്കിടയിൽ തരംഗമായത്. റോബിന്റെ ഭാര്യയും സംരംഭകയുമായ ആരതി പൊടിയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയയായ വ്യക്തിയാണ്.
The post ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ ബിജെപിയിൽ; രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ചു appeared first on Express Kerala.



