loader image
വനിതാ ദിനത്തിൽ സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സിയുടെ സ്പെഷ്യൽ ട്രിപ്പുകൾ!

വനിതാ ദിനത്തിൽ സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സിയുടെ സ്പെഷ്യൽ ട്രിപ്പുകൾ!

കണ്ണൂർ: വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി സ്ത്രീകൾക്ക് മാത്രമായി പ്രത്യേക യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോ. കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി ഡിപ്പോകളിൽ നിന്നാണ് വണ്ടർലാ, വയനാട്, നിലമ്പൂർ, കക്കാടംപൊയിൽ എന്നിവിടങ്ങളിലേക്ക് വിനോദയാത്രകൾ സംഘടിപ്പിക്കുന്നത്.

വണ്ടർലാ : മാർച്ച് 7-ന് രാത്രി പുറപ്പെട്ട് 8-ന് കൊച്ചി വണ്ടർലായിൽ എത്തും. അന്നേദിവസം പാർക്കിൽ സ്ത്രീകൾക്ക് മാത്രമായിരിക്കും പ്രവേശനം. കെ.എസ്.ആർ.ടി.സി വഴി എത്തുന്നവർക്ക് എൻട്രി ഫീസിൽ 50% ഇളവും ഡിജെ പാർട്ടിയും ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും.

ഫോഗി മൗണ്ടൻ (കക്കാടംപൊയിൽ): മാർച്ച് 8-ന് രാവിലെ പുറപ്പെട്ട് കരിയാത്തുംപാറ, തുഷാരഗിരി വെള്ളച്ചാട്ടം എന്നിവ സന്ദർശിച്ച് ഫോഗി മൗണ്ടൻ അഡ്വഞ്ചർ പാർക്കിലേക്ക്.

നിലമ്പൂർ യാത്ര: തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്ന്, മലപ്പുറത്തെ മിനി ഊട്ടി എന്നിവ സന്ദർശിക്കാം.

വയനാട് പാക്കേജ് ബാണാസുര സാഗർ ഡാം, എൻ ഊര് പൈതൃക ഗ്രാമം, പൂക്കോട് തടാകം, ലക്കിടി വ്യൂ പോയിന്റ് എന്നിവ ഉൾപ്പെടുന്നു.

ബുക്കിങ്ങിനായി കണ്ണൂർ (9497007857), പയ്യന്നൂർ (9495403062), തലശ്ശേരി (9497879962) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

See also  മന്ത്രിക്ക് പരിക്കേറ്റുവെന്നത് കള്ളക്കഥ: സണ്ണി ജോസഫ്

The post വനിതാ ദിനത്തിൽ സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സിയുടെ സ്പെഷ്യൽ ട്രിപ്പുകൾ! appeared first on Express Kerala.

Spread the love

New Report

Close