loader image
അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ നിയമനം! ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു

അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ നിയമനം! ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു

ദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ശുചിത്വ മിഷനിൽ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. പാലക്കാട്, കാസർഗോഡ്, പത്തനംതിട്ട എന്നീ ജില്ലാ ഓഫീസുകളിലെ ഓരോ ഒഴിവുകളിലേക്കാണ് സംസ്ഥാന സർക്കാർ സർവീസിലുള്ള ജീവനക്കാരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നത്. ശുചിത്വ മിഷൻ പ്രവർത്തനങ്ങളിൽ താല്പര്യമുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

അപേക്ഷകർ 39,300 – 83,000 ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്നവരും വിവര-വിജ്ഞാന വ്യാപന മേഖലയിൽ താല്പര്യമുള്ളവരും ആയിരിക്കണം. ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവർക്കും ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും നിയമനത്തിൽ മുൻഗണന ലഭിക്കും.

Also Read: ഇഗ്നോ 2026 ജനുവരി! അപേക്ഷാ പ്രക്രിയ ആരംഭിച്ചു

താല്പര്യമുള്ള ഉദ്യോഗസ്ഥർ നിശ്ചിത യോഗ്യതകൾ തെളിയിക്കുന്ന രേഖകളും നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രവും സഹിതം മാർച്ച് 10-നകം അപേക്ഷ സമർപ്പിക്കണം. തിരുവനന്തപുരം വികാസ് ഭവനിലുള്ള സംസ്ഥാന ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ഓഫീസിലേക്ക് തപാലിലോ നേരിട്ടോ അപേക്ഷകൾ എത്തിക്കാം. അപേക്ഷയിൽ ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

See also  വിധി പറയാൻ വയ്യ! തളർന്നുപോയെന്ന് ജസ്റ്റിസ്; ഹൈക്കോടതിയിൽ വിധി പ്രസ്താവം മാറ്റിവെച്ചു

The post അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ നിയമനം! ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു appeared first on Express Kerala.

Spread the love

New Report

Close