loader image
ഇറാൻ യുദ്ധം ഭരണഘടനാവിരുദ്ധം; ട്രംപിനും നെതന്യാഹുവിനും എതിരെ ബേണി സാൻഡേഴ്‌സ്

ഇറാൻ യുദ്ധം ഭരണഘടനാവിരുദ്ധം; ട്രംപിനും നെതന്യാഹുവിനും എതിരെ ബേണി സാൻഡേഴ്‌സ്

മേരിക്ക-ഇസ്രയേൽ സഖ്യം ഇറാന് നേരെ നടത്തുന്ന യുദ്ധം ഭരണഘടനാവിരുദ്ധവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് മുതിർന്ന അമേരിക്കൻ സെനറ്റർ ബേണി സാൻഡേഴ്‌സ്. ഡോണൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും ചേർന്ന് ആരംഭിച്ച ഈ സൈനിക നീക്കം അമേരിക്കൻ സൈനികരുടെയും മേഖലയിലെ സാധാരണക്കാരുടെയും ജീവൻ അപകടത്തിലാക്കുകയാണെന്ന് അദ്ദേഹം എക്സ് പോസ്റ്റിൽ കുറ്റപ്പെടുത്തി.

വിയറ്റ്‌നാമിലും ഇറാഖിലും നമ്മൾ കണ്ടതുപോലെ യുദ്ധത്തിനായി കെട്ടിച്ചമച്ച നുണകൾ വീണ്ടും ആവർത്തിക്കുകയാണെന്ന് സാൻഡേഴ്‌സ് ചൂണ്ടിക്കാട്ടി. അവസാനമില്ലാത്ത ഇത്തരം യുദ്ധങ്ങൾ ഇനി വേണ്ടെന്നും ഈ അനാവശ്യ നീക്കം തടയാൻ അമേരിക്കൻ കോൺഗ്രസ് എത്രയും വേഗം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം; ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യ കത്തുന്നു

ട്രംപിന്റെ യുദ്ധനയത്തിനെതിരെ കൂടുതൽ പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കൻ ജനത ആഗ്രഹിക്കാത്ത ഒരു യുദ്ധത്തിലേക്കാണ് രാജ്യം വലിച്ചിഴയ്ക്കപ്പെടുന്നതെന്ന് മുൻ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസും ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയും വ്യക്തമാക്കി. ഭരണകൂടത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ അമേരിക്കയ്ക്കുള്ളിൽ തന്നെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

See also  ഖമേനിയുടെ പിൻഗാമിയെ തീരുമാനിക്കുന്നത് ഗാർഡിയൻ കൗൺസിൽ?

The post ഇറാൻ യുദ്ധം ഭരണഘടനാവിരുദ്ധം; ട്രംപിനും നെതന്യാഹുവിനും എതിരെ ബേണി സാൻഡേഴ്‌സ് appeared first on Express Kerala.

Spread the love

New Report

Close