loader image
ഖമേനിയുടെ രക്തം വെറുതെയാകില്ല; ഇസ്‌ലാമിക ലോകം തിരിച്ചടിക്കും! ലോകത്തെ ഞെട്ടിച്ച് ഇറാന്റെ പ്രതികാര പ്രഖ്യാപനം

ഖമേനിയുടെ രക്തം വെറുതെയാകില്ല; ഇസ്‌ലാമിക ലോകം തിരിച്ചടിക്കും! ലോകത്തെ ഞെട്ടിച്ച് ഇറാന്റെ പ്രതികാര പ്രഖ്യാപനം

റാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ, ഇസ്രയേലിനും അമേരിക്കയ്ക്കും ശക്തമായ മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ രംഗത്തെത്തി. ഖമേനിയുടെ മരണം ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കും പ്രത്യേകിച്ച് ഷിയാ വിഭാഗത്തിനും നേരെയുള്ള യുദ്ധപ്രഖ്യാപനമാണെന്നും ഇതിന് കടുത്ത രീതിയിൽ പകരം ചോദിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. ഖമേനി കൊല്ലപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് പ്രസിഡന്റ് ഔദ്യോഗികമായി പ്രതികരിക്കുന്നത്.

ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ വൈകാതെ ഖേദിക്കേണ്ടി വരുമെന്നും ഖമേനിയുടെ രക്തം ഇസ്‌ലാമിക ചരിത്രത്തിൽ പുതിയൊരു അധ്യായം രചിക്കുമെന്നും പെസഷ്കിയാൻ കൂട്ടിച്ചേർത്തു. രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണവും ഏഴ് ദിവസത്തെ ദേശീയ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണരംഗത്തും സൈനിക തലത്തിലും അടിയന്തര മാറ്റങ്ങളാണ് ഇറാൻ വരുത്തിയിരിക്കുന്നത്.

Also Read: നെതന്യാഹുവിന്റെ കൊലവിളി, കത്തിയമരുന്ന ഇറാൻ; കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി വിദ്യാലയങ്ങൾ

താൽക്കാലിക പരമോന്നത ഭരണത്തലവനായി ആയത്തുള്ള അറാഫിയെ തിരഞ്ഞെടുത്തു. പുതിയ പിൻഗാമിയെ നിശ്ചയിക്കുന്നത് വരെ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈൻ മൊഹ്‌സെനി എജെയി എന്നിവരടങ്ങുന്ന ഇടക്കാല കൗൺസിലിനായിരിക്കും ഭരണച്ചുമതല. കൂടാതെ, ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ പുതിയ തലവനായി മുൻ ആഭ്യന്തര മന്ത്രി അഹ്‌മദ് വാഹിദിയെ നിയമിച്ചു.

See also  ഗണേഷ് കുമാർ ലോക ചതിയൻ: മന്ത്രിയുടെ ചതിപ്രയോഗത്തിന് രൂക്ഷ മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ

The post ഖമേനിയുടെ രക്തം വെറുതെയാകില്ല; ഇസ്‌ലാമിക ലോകം തിരിച്ചടിക്കും! ലോകത്തെ ഞെട്ടിച്ച് ഇറാന്റെ പ്രതികാര പ്രഖ്യാപനം appeared first on Express Kerala.

Spread the love

New Report

Close