loader image
വിമാന വാഹിനി കപ്പലും ആക്രമിച്ച് ഇറാൻ, തെറ്റുന്നത് അമേരിക്കയുടെയും ഇസ്രയേലിൻ്റെയും കണക്ക് കൂട്ടൽ

വിമാന വാഹിനി കപ്പലും ആക്രമിച്ച് ഇറാൻ, തെറ്റുന്നത് അമേരിക്കയുടെയും ഇസ്രയേലിൻ്റെയും കണക്ക് കൂട്ടൽ

മേരിക്കയുടെ അഭിമാനമായ യു.എസ്.എസ് എബ്രഹാം ലിങ്കൺ എന്ന വിമാന വാഹിനി കപ്പൽ ഇറാൻ ആക്രമിച്ചതായ വാർത്തയാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്നത്. നാല് ബാലസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇറാൻ സൈന്യം തന്നെയാണ് അറിയിച്ചിരിക്കുന്നത്. ഇതൊരു ഞെട്ടിക്കുന്ന സംഭവമാണ്. അയ്യായിരത്തിൽ അധികം സൈനികരും നൂറോളം യുദ്ധവിമാനങ്ങളും അനവധി മിസൈലുകളും ഉള്ള ഈ കപ്പലാണ് അമേരിക്ക ഇറാനെ ആക്രമിക്കാനായി പ്രധാനമായും ഉപയോഗിച്ചിരുന്നത്. ലോക രാജ്യങ്ങളെ തന്നെ അമ്പരപ്പിക്കുന്ന ആക്രമണമാണ് ഇറാൻ ഇപ്പോൾ നടത്തിയിരിക്കുന്നത്.

യഥാർത്ഥത്തിൽ തൻ്റെ മരണത്തിലൂടെ ഇറാൻ ജനതയ്ക്ക് മാത്രമല്ല, സാമ്രാജ്വത്വ ശക്തികൾക്ക് എതിരായ പോരാട്ടത്തിന് കൂടിയാണ് ആയത്തുള്ള അലി ഖമേനി വീര്യം പകർന്നിരിക്കുന്നത്. ഇത്തരം ഒരു രക്തസാക്ഷിത്വം തന്നെയാണ് ഈ മുസ്ലീം പണ്ഡിതൻ ആഗ്രഹിച്ചിരുന്നത്. കാരണം, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബങ്കറിൽ ഒളിച്ചതു പോലെ ബങ്കറിൽ ഒളിച്ചില്ല എന്നത് തന്നെ ഖമേനി മരണത്തെ ഭയപ്പെട്ടില്ല എന്നതിന് തെളിവാണ്. മുൻപ് ഒരു കൊച്ചു കുട്ടിയുടെ ചോദ്യത്തിന് 86 വയസ്സുകാരനായ ഖമേനി പറഞ്ഞത്, തനിക്ക് അസുഖം ബാധിച്ച് മരിക്കാനല്ല, രക്തസാക്ഷിത്വത്തിലൂടെ മരിക്കാനാണ് ഇഷ്ടമെന്നതാണ്. അത്രയ്ക്കും സ്വന്തം രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിക്കാൻ ആഗ്രഹിച്ച, പോരാളിയായ ഇറാൻ നേതാവാണ് ഖമേനി. തീർച്ചയായിട്ടും ഖമേനി പോയാൽ ഇല്ലാതാക്കുന്ന സേനയല്ല, ഇറാൻ വിപ്ലവ സേന എന്നതും നാം ഓർക്കണം. ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി വരാൻ പോകുന്നത്, രണ്ടാമത്തെ മകൻ മുജ്തബ ഖമേനിയാണ്. സ്വന്തം പിതാവിൻ്റെ രക്തസാക്ഷിത്വത്തിനോട്, ഒരു മകൻ എങ്ങനെയാണ് പ്രതികരിക്കുക എന്നത് നമുക്ക് ഊഹിക്കാവുന്നതേയൊള്ളൂ.

27 അമേരിക്കൻ താവളങ്ങൾ ഇതിനകം തന്നെ ഇറാൻ ആക്രമിച്ചു കഴിഞ്ഞു. ഒരു യുദ്ധകപ്പൽ ആക്രമിച്ചതായ റിപ്പോർട്ടും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ആക്രമണം ഇനിയും ശക്തമാകാനാണ് സാധ്യത. ഖമേനിയുടെ രക്തസാക്ഷിത്വത്തിന് അമേരിക്കയുടെയും ഇസ്രയേലിൻ്റെയും ചങ്ക് തകർക്കുമെന്നാണ് ഇറാൻ സേന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Also Read; ഇറാൻ വിറയ്ക്കില്ല, ആഞ്ഞടിക്കും! ഖമേനിക്കുശേഷം ലോകം ഉറ്റുനോക്കുന്ന പ്രതിരോധത്തിന്റെ മന്ത്രങ്ങൾ!

ഖമേനിയോ ഉന്നത സൈനിക മേധാവിമാരോ കൊല്ലപ്പെട്ടാൽ തകരുന്ന സംവിധാനമല്ല ഇറാൻ സൈന്യത്തിനുള്ളത്. അവർക്ക് ബദൽ സംവിധാനങ്ങൾ നിരവധിയുണ്ട്. കഴിഞ്ഞ ജൂണിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ നിരവധി ഉന്നത സൈനിക മേധാവിമാരെ ചാവേർ ആക്രമണത്തിലൂടെ ഇസ്രയേൽ കൊലപ്പെടുത്തിയത് നാം കണ്ടതല്ലേ ? എന്നിട്ട് അത് ഇറാൻ സൈന്യത്തിൻ്റെ പ്രത്യാക്രമണത്തെ വല്ലതും ബാധിച്ചോ ? അതു തന്നെയാണ് ഈ ചോദ്യത്തിനുള്ള ആദ്യ മറുപടി. സൈനിക മോധാവിമാർ കൊല്ലപ്പെട്ടാൽ, അപ്പോൾ തന്നെ പുതിയ മേധാവിമാർ ചാർജെടുക്കുന്ന രൂപത്തിലാണ് ഇറാൻ സേനകളുടെ ന്നംവിധാനം. ഇവരുടെ തലയ്ക്കു മീതെ ഖമേനിയുടെ മകൻ തന്നെ വരുമ്പോൾ, പേർഷ്യൻ പോരാട്ട വീര്യം പതിൻമടങ്ങായാണ് വർദ്ധിക്കുക.

See also  ആരോഗ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം; കെ.എസ്.യു നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

അമേരിക്കയുടെ താവളങ്ങൾക്ക് നേരെ നടന്ന വ്യാപക ആക്രമണത്തിൽ ഇതിനകം തന്നെ അനവധി അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെയും ഇസ്രയേലിൻ്റെയും യുദ്ധവിമാനങ്ങളും ഇറാൻ വെടിവെച്ചിട്ടിട്ടുണ്ട്. ആ കണക്ക് നാണക്കേടു കൊണ്ടാണ് അമേരിക്ക പുറത്ത് വിടാത്തത്. പാശ്ചാത്യ മാധ്യമങ്ങൾ എല്ലാം അമേരിക്കയ്ക്കും ഇസ്രയേലിനും കുട പിടിക്കുന്നതിനാൽ, ഇറാൻ്റെ നഷ്ടം മാത്രം ഉയർത്തിക്കാട്ടാനാണ് ശ്രമിക്കുന്നത്. അതും എന്തായാലും പറയാതിരിക്കാൻ കഴിയുകയില്ല. സോഷ്യൽ മീഡിയകൾ ഇല്ലായിരുന്നു എങ്കിൽ, അമേരിക്കൻ താവളങ്ങൾക്ക് നേരെ നടന്ന ആക്രമണ ദൃശ്യങ്ങൾ പോലും പുറത്ത് വരില്ലായിരുന്നു. ഇസ്രയേലിനും കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. നിരവധി ബാലസ്റ്റിക് മിസൈലുകൾ അവിടെ വീണിട്ടുണ്ട്. അതിൻ്റെ കെടുതികൾ എത്രമാത്രമാണ് എന്നത് സംബന്ധിച്ച്, നമുക്ക് ഊഹിക്കാൻ പോലും പറ്റുകയില്ല. ഇപ്പോൾ പുറത്ത് വന്നതിനും അപ്പുറമുള്ള പലതും താമസിയാതെ പുറത്ത് വരുമെന്നതും വ്യക്തമാണ്.

തെൽ അവീവ്, ഹൈഫ എന്നിവയുൾപ്പെടെ അധിനിവേശ പ്രദേശങ്ങളിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ്റെ സൈനിക വിഭാഗമായ IRGC നാല് കൃത്യമായ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ എല്ലാം ഭയന്ന് ഇപ്പോൾ ഉറപ്പുള്ള ബങ്കറുകളിൽ അഭയം പ്രാപിച്ചതായ റിപ്പോർട്ടുകളും പുറത്ത് വന്നു കഴിഞ്ഞു.

Also Read; ഖമേനിയുടെ പിൻഗാമിയായി അലിറേസ അറഫി; അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാൻ നൽകുന്ന മറുപടി!

ഇറാനെതിരായ ആക്രമണത്തെ പിന്തുണച്ചതിന്, ബഹ്‌റൈനിലെ ഫിഫ്ത്ത് ഫ്ലീറ്റ് ഉൾപ്പെടെ പശ്ചിമേഷ്യയിലുടനീളമുള്ള അമേരിക്കൻ നിയന്ത്രണത്തിലുള്ള താവളങ്ങളെയും ഖത്തറിലെയും യുഎഇയിലെയും പ്രധാന സ്ഥാപനങ്ങളെയും ഐആർജിസി ലക്ഷ്യമിട്ടതായി ഇറാൻ വാർത്താ ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ്റെ ജനവാസ കേന്ദ്രത്തിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേലിലെ ജനവാസ കേന്ദ്രത്തിനു നേരെയും ഇറാൻ ആക്രമണം നടത്തിയിട്ടുണ്ട്. അനവധി പേർ ഇവിടെയും കൊല്ലപ്പെട്ടതായാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഒരു കാര്യം എന്തായാലും ഉറപ്പാണ്. ഇറാനെ ആക്രമിച്ച് കീഴടക്കി അവിടെ, അമേരിക്കയ്ക്കും ഇസ്രയേലിനും താൽപര്യമുള്ളയാളെ ഭരണം ഏൽപ്പിക്കാം എന്ന അജണ്ട ഒരിക്കലും നടക്കാൻ പോകുന്നില്ല. ആക്രമിച്ച് കീഴടക്കി വരുതിയിലാക്കാൻ പറ്റുന്ന ഒരു രാജ്യവുമല്ല ഇറാൻ.

ഭിന്നിപ്പിച്ച് ഭരിക്കുക എന്ന സയണിസ്റ്റ് തന്ത്രവും ആയത്തുള്ള അലി ഖമേനിയെ വധിച്ചതിലൂടെ ഇനി നടക്കുകയില്ല. ഇറാൻ ഭരണകൂടത്തിന് എതിരെ മുൻപ് പ്രക്ഷോഭത്തിന് ഇറങ്ങിയവർ പോലും ഇപ്പോൾ, അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ തെരുവിൽ ഇറങ്ങുന്ന കാഴ്ചയാണ് ഇറാനിൽ എങ്ങും കാണുന്നത്. അമേരിക്കൻ അജണ്ട ചീറ്റി പോയി എന്നതിന് ഒന്നാംന്തരം ഒരു തെളിവാണിത്. മാത്രമല്ല, ഇറാനെ വിഭജിക്കാനുള്ള ഇസ്രയേലിൻ്റെ തന്ത്രമാണ് അമേരിക്കയുമായി ചേർന്ന് നടപ്പാക്കാൻ ശ്രമിക്കുന്നത് എന്ന, ഇറാൻ നേതൃത്വത്തിൻ്റെ മുന്നറിയിപ്പിനെയും, ഇറാൻ ജനത ഗൗരവത്തോടെയാണ് കാണുന്നത്. ഖമേനി കൊല്ലപ്പെട്ടാൽ, ഇറാനിൽ ആഭ്യന്തര കലാപം ഉണ്ടാകുമെന്നും, അതോടെ ഭരണമാറ്റം സംഭവിക്കുമെന്നുമുള്ള ട്രംപിൻ്റെയും നെതന്യാഹുവിൻ്റെയും കണക്ക് തെറ്റിക്കുന്ന സംഭവ വികാസങ്ങളാണിത്.

See also  ദുബായ് വിമാനത്താവളത്തിൽ സ്ഫോടനം! മരണമുഖത്തുനിന്ന് ഓടിരക്ഷപെട്ട് പി.വി. സിന്ധുവും സംഘവും; നടുക്കുന്ന വെളിപ്പെടുത്തൽ!

Also Read; ”ഞാൻ മരണപ്പെട്ടാലും വിപ്ലവം തുടരും” മരണത്തിന് ആഴ്ചകൾക്ക് മുൻപ് ഖമേനി നൽകിയ ആ വികാരഭരിത സന്ദേശം

ഇറാൻ ഇനിയും ശക്തമായി തന്നെ തിരിച്ചടിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. അവരുടെ അടുത്ത ലക്ഷ്യം മേഖലയിൽ തമ്പടിച്ചിട്ടുള്ള അമേരിക്കയുടെ വിമാന വാഹിനി കപ്പലായിരുന്നു. അതും ആക്രമിച്ചു കഴിഞ്ഞു. അടുത്തത് എന്ത് എന്നത് കണ്ട് തന്നെ അറിയേണ്ടതായി വരും. ഖമേനി കൊല്ലപ്പെടുന്നതിന് മുൻപ് പറഞ്ഞതും, ഈ കപ്പലുകൾ കടലിൽ മുക്കുമെന്നതാണ്.

ഗൾഫ് മേഖല ഇപ്പോൾ ഏതാണ്ട് സ്തംഭിച്ച അവസ്ഥയിലാണുള്ളത്. ഹോർമുസ് കടലിടുക്കും ഇറാൻ അടച്ചു കഴിഞ്ഞു. ഇത്തരമൊരു സാഹചര്യം നീണ്ടു പോകുന്നത് ലോക വ്യാപാരത്തെ തന്നെയാണ് സ്തംഭിപ്പിക്കുക. അത്തരം ഒരു ന്നാഹചര്യം ഒഴിവാക്കാൻ ലോക രാജ്യങ്ങൾ ഇടപെടുമെന്നു തന്നെയാണ് കരുതേണ്ടത്.

ഒരു കാര്യം എന്തായാലും പറയാതെ വയ്യ. ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്കയും അവരുടെ സഖ്യകക്ഷിയായ ഇസ്രയേലും, സർവ്വ സന്നാഹവുമായി രംഗത്തിറങ്ങിയിട്ടും, ഒറ്റയ്ക്ക് നിന്ന് പോരാടാൻ ഇറാൻ കാണിച്ച ആ ചങ്കൂറ്റമുണ്ടല്ലോ, അതിന് എന്തായാലും ഒരു ബിഗ് സല്യൂട്ട് നൽകാതിരിക്കാൻ കഴിയുകയില്ല. ചരിത്രത്തിൽ ആദ്യമായാണ് ഒരേ സമയം ഇത്രയും അമേരിക്കൻ താവളങ്ങൾ ആക്രമിക്കപ്പെടുന്നത് എന്നതും നമ്മൾ തിരിച്ചറിയണം.

Also Read; സാധാരണക്കാരിലെ അസാധാരണ സൈന്യം! അടിച്ചമർത്തപ്പെട്ടവരുടെ സേനയോ അതോ ഭരണകൂടത്തിന്റെ ആയുധമോ? ബാസിജിനെക്കുറിച്ച് ലോകമറിയാത്തത്…

പലസ്തീനിൽ പിടഞ്ഞ് വീണ അരലക്ഷം പാവങ്ങളുടെ ചോരയ്ക്ക് പകരം ചോദിക്കാൻ അറച്ച് നിന്ന, ഇസ്ലാമിക – അറബ് രാജ്യങ്ങൾ, ഇറാൻ ഇസ്രയേലിലേക്ക് അയച്ച ഓരോ മിസൈലുകളും , പലസ്തീനികളുടെ കണ്ണീരിനുള്ള മറുപടി കൂടിയാണ് എന്നതും തിരിച്ചറിയുന്നത് നല്ലതായിരിക്കുമെന്നതാണ് ഈ ഘട്ടത്തിൽ എനിക്ക് പറയാനുള്ളത്. ലോകത്ത് ഇസ്രയേൽ ഭയപ്പെടുന്ന ഒരേ ഒരു രാജ്യവും ഇറാനാണ്. ഇറാനും ഇസ്രയേലും തമ്മിലുള്ള പകയുടെ ആണിക്കല്ല് എന്ന് പറയുന്നത് തന്നെ, പലസ്തീൻ വിഷയവും ഗാസയുമാണ്. അതുകൊണ്ടു തന്നെയാണ്, ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ, ലോകത്തെ ഇസ്ലാമിക രാജ്യങ്ങളിലെ ജനങ്ങളിൽ ബഹുഭൂരിപക്ഷവും, അവരുടെ രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തുന്ന ഈ ഘട്ടത്തിൽ പോലും, ഇറാനൊപ്പം ഉറച്ച് നിൽക്കുന്നത്. ഗൾഫ് രാജ്യങളിലെ ഭരണകൂടം അമേരിക്കയ്ക്ക് ഒപ്പമാണെങ്കിലും, അവിടുത്തെ ജനങ്ങളെ സംബന്ധിച്ച് ഇപ്പോഴും ഇറാൻ പോരാളികളുടെ രാജ്യം തന്നെയാണ്. അക്കാര്യത്തിൽ എന്തായാലും സംശയം വേണ്ട.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

EXPRESS VIEW

വീ‍‍‍ഡിയോ കാണാം…

The post വിമാന വാഹിനി കപ്പലും ആക്രമിച്ച് ഇറാൻ, തെറ്റുന്നത് അമേരിക്കയുടെയും ഇസ്രയേലിൻ്റെയും കണക്ക് കൂട്ടൽ appeared first on Express Kerala.

Spread the love

New Report

Close