
ദോഹ : ഇറാൻ ഖത്തറിലെ അമേരിക്കൻ കേന്ദ്രങ്ങളിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഖത്തറിൽ ജോലി ചെയ്യുന്ന വെങ്കിടങ്ങ് സ്വദേശിക്ക് പരിക്ക്. തകർക്കപ്പെട്ട മിസൈൽ ഭാഗങ്ങൾ തട്ടിയാണ് പരിക്ക്. തൃശൂർ വെങ്കിടങ്ങ് പണിക്കവീട്ടിൽ അബൂബക്കർ മകൻ ഹിഷാമിനാണ് പരിക്കേറ്റത്. പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർക്കപ്പെട്ട മിസൈലിന്റെ ഭാഗങ്ങൾ പതിച്ച് കയ്യിലാണ് പരിക്ക്.


