loader image
കണ്ണൂർ–ബഹ്റൈൻ യാത്ര ഇനി എളുപ്പം; കണക്‌ഷൻ സർവീസുമായി ഇൻഡിഗോ, ബുക്കിങ് ആരംഭിച്ചു

കണ്ണൂർ–ബഹ്റൈൻ യാത്ര ഇനി എളുപ്പം; കണക്‌ഷൻ സർവീസുമായി ഇൻഡിഗോ, ബുക്കിങ് ആരംഭിച്ചു

ണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബഹ്റൈനിലേക്ക് പുതിയ കണക്‌ഷൻ സർവീസുമായി ഇൻഡിഗോ എയർലൈൻസ്. സമ്മർ ഷെഡ്യൂളിന്റെ ഭാഗമായി മുംബൈ വഴിയാണ് ഈ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഏറെ ഉപകാരപ്പെടുന്ന ഈ സർവീസിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

ആഴ്ചയിൽ 4 ദിവസം (തിങ്കൾ, ബുധൻ, വെള്ളി, ഞായർ) ആണ് സർവീസ്. രാവിലെ 11.30ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 10.40ന് ബഹ്റൈനിൽ എത്തും. തിരിച്ച് പ്രാദേശിക സമയം 11.40ന് ബഹ്റൈനിൽനിന്ന് പുറപ്പെട്ട് രാവിലെ 10.30ന് കണ്ണൂരിൽ എത്തും.

The post കണ്ണൂർ–ബഹ്റൈൻ യാത്ര ഇനി എളുപ്പം; കണക്‌ഷൻ സർവീസുമായി ഇൻഡിഗോ, ബുക്കിങ് ആരംഭിച്ചു appeared first on Express Kerala.

Spread the love
See also  ഇറാൻ്റെ തിരിച്ചടി ഭീകരം, അനവധി അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടു, ഇസ്രയേലിലും ‘മിസൈൽമഴ’

New Report

Close