loader image
സ്വര്‍ണവില കുത്തനെ കുറഞ്ഞു

സ്വര്‍ണവില കുത്തനെ കുറഞ്ഞു

സ്വര്‍ണ വിപണിയില്‍ ട്വിസ്റ്റ്. ആഗോള വിപണിയില്‍ വില കുതിച്ചുയര്‍ന്നിരിക്കെ, കേരളത്തില്‍ വില കുറഞ്ഞു.സ്വര്‍ണവില ഇനിയും കൂടുമെന്നാണ് കരുതിയത് എങ്കിലും ഇന്ന് കുറയുകയാണ് ചെയ്തത്. ഇറാനില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയ പിന്നാലെ ഞായറാഴ്ച പോലും കേരളത്തില്‍ സ്വര്‍ണവില കൂടിയിരുന്നു. എന്നാല്‍ ഞായറാഴ്ച അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയിരുന്നില്ല.കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2400 രൂപ കുറഞ്ഞ് 124520 രൂപയായി. ഗ്രാമിന് 300 രൂപ കുറഞ്ഞ് 15565 രൂപയുമായി. ഞായറാഴ്ച പവന്‍ വില 126920 രൂപയും ഗ്രാമിന് 15865 രൂപയുമായി ഉയര്‍ന്ന ശേഷമാണ് തിങ്കളാഴ്ച വില കുറഞ്ഞിരിക്കുന്നത്. ഇനിയും വില കൂടുമെന്ന് പ്രതീക്ഷിച്ചു നില്‍ക്കവെയാണ് ഇടിവ്. എന്നാല്‍ വരുംദിവസങ്ങളില്‍ വില കൂടിയേക്കും.

Spread the love
See also  നിയമസഭാ തിരഞ്ഞെടുപ്പ്, തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്ന് എം സ്വരാജ് മത്സരിക്കില്ല

Leave a Comment

Your email address will not be published. Required fields are marked *

New Report

Close