loader image
പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട; പശ്ചിമബംഗാൾ സ്വദേശികളായ മൂന്നുപേർ പിടിയിൽ

പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട; പശ്ചിമബംഗാൾ സ്വദേശികളായ മൂന്നുപേർ പിടിയിൽ

പെരുമ്പാവൂർ: വാഴക്കുളത്ത് വൻ ലഹരിമരുന്ന് ശേഖരം പിടികൂടി പൊലീസ്. 32 കിലോ കഞ്ചാവുമായി മൂന്ന് പശ്ചിമബംഗാൾ സ്വദേശികളാണ് അറസ്റ്റിലായത്. മാസും ഷേക്ക്‌, മിൻഹാജ്, ടുട്ടുൾ ഷേക്ക്‌ എന്നിവരെ പെരുമ്പാവൂർ എ.എസ്.പി. ഹാർദ്ദിക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡും പെരുമ്പാവൂർ പൊലീസും ചേർന്നാണ് കസ്റ്റഡിയിലെടുത്തത്.

വിപണിയിൽ ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന 32 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. പശ്ചിമബംഗാളിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിച്ച കഞ്ചാവ് നാല് ഷോൾഡർ ബാഗുകളിലായി 27 പാക്കറ്റുകളിലായാണ് സൂക്ഷിച്ചിരുന്നത്. ഓട്ടോറിക്ഷയിൽ പെരുമ്പാവൂർ വഴി കാലടിയിലേക്ക് കടത്തുന്നതിനിടെ കുന്നുവഴി പാലത്തിന് സമീപം വെച്ചാണ് പ്രതികൾ പൊലീസിന്റെ വലയിലായത്. പെരുമ്പാവൂരിലെയും പരിസരത്തെയും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യാനായിരുന്നു നീക്കം. ലഹരിമരുന്ന് എത്തിച്ച ഉറവിടത്തെക്കുറിച്ചും ഇത് വാങ്ങാൻ പദ്ധതിയിട്ട പ്രാദേശിക സംഘങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

The post പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട; പശ്ചിമബംഗാൾ സ്വദേശികളായ മൂന്നുപേർ പിടിയിൽ appeared first on Express Kerala.

See also  ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം; ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യ കത്തുന്നു
Spread the love

New Report

Close