loader image
ശബരിമല സ്വർണക്കൊള്ള! കെ.പി. ശങ്കരദാസിന് ജാമ്യമില്ല; രണ്ട് ഹർജികളും കൊല്ലം വിജിലൻസ് കോടതി തള്ളി

ശബരിമല സ്വർണക്കൊള്ള! കെ.പി. ശങ്കരദാസിന് ജാമ്യമില്ല; രണ്ട് ഹർജികളും കൊല്ലം വിജിലൻസ് കോടതി തള്ളി

ബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവുമായ കെ.പി. ശങ്കരദാസിന്റെ രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലൻസ് കോടതി തള്ളി. ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക വിഗ്രഹങ്ങൾ എന്നിവയിലെ സ്വർണം മോഷ്ടിച്ച കേസുകളിൽ പ്രതിയായ ശങ്കരദാസ്, ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ, ഇദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പെടെ വിശദമായി പരിശോധിച്ച കോടതി ജാമ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ജനുവരി 14-ന് അറസ്റ്റിലായ ശങ്കരദാസിനൊപ്പം കേസിലെ മറ്റൊരു ബോർഡ് അംഗമായ എൻ. വിജയകുമാറും നിലവിൽ റിമാൻഡിൽ തുടരുകയാണ്. എ. പത്മകുമാർ പ്രസിഡന്റായിരുന്ന ദേവസ്വം ബോർഡിലെ അംഗമായിരുന്നു കെ.പി. ശങ്കരദാസ്.

The post ശബരിമല സ്വർണക്കൊള്ള! കെ.പി. ശങ്കരദാസിന് ജാമ്യമില്ല; രണ്ട് ഹർജികളും കൊല്ലം വിജിലൻസ് കോടതി തള്ളി appeared first on Express Kerala.

Spread the love
See also  യുദ്ധഭീതിയിൽ വിറച്ച് വിപണി; സ്വർണ്ണവില പവൻ ലക്ഷങ്ങൾ കടന്നേക്കും, വെള്ളി കിലോയ്ക്ക് 3 ലക്ഷത്തിലേക്ക്!

New Report

Close